Connect with us

Kerala

പെയിന്റ് ബക്കറ്റിൽ സൂക്ഷിച്ച 16 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

ഒഡീഷയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിച്ചെത് പോലീസ് പറഞ്ഞു.

Published

|

Last Updated

കൊച്ചി| കാക്കനാട് പെയിന്റ് ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. കാക്കനാട്ടെ വാടക വീട്ടില്‍ എക്‌സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിച്ചെത് പോലീസ് പറഞ്ഞു.

കാരിയര്‍മാര്‍ വഴിയാണ് കഞ്ചാവ് കേരളത്തിലെത്തിച്ചതെന്നും കഞ്ചാവ് കേരത്തിലെത്തിച്ചതിന്റെ അടുത്ത ദിവസം തന്നെ പ്രതികള്‍ കാരിയര്‍മാരെ മടക്കി അയച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായ പ്രതികള്‍ ആദ്യമായാണ് കഞ്ചാവുമായി കേരളത്തിലെത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Content Highlights: Excise officers seized 16 kg of ganja hidden inside paint buckets during a raid at a rented house in Kakkanad. Two suspects who brought the contraband from Odisha using carriers were arrested. Officers confirmed the carriers were sent back immediately after delivery and this was the suspects’ first attempt.

---- facebook comment plugin here -----

Latest