Connect with us

Kerala

രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് സീതാറാം യെച്ചൂരി

ജയിലില്‍ പോകാന്‍ പേടിയുള്ള കോണ്‍ഗ്രസ്സുകാരാണ് ബിജെപിയില്‍ ചേരുന്നതെന്നും യെച്ചൂരി വിമര്‍ശിച്ചു.

Published

|

Last Updated

തിരുവനന്തപുരം | ഫാസിസ്റ്റ് നിയമവാഴ്ച്ചക്കെതിരെയുള്ള തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് സീതാറാം യെച്ചൂരി. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണിത്. കേന്ദ്രം ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ത്തു. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്ന നിയമങ്ങള്‍ കൊണ്ടുവന്നെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാന ശത്രു സിപിഐഎമ്മാണ്. എന്നാല്‍ ബിജെപിക്കെതിരെ നിരന്തരം പോരാടിയ പാര്‍ട്ടിയാണിതെന്നും യെച്ചൂരി വ്യക്തമാക്കി. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലത്താണ് ബില്‍ക്കീസ് ബാനു ക്രൂരമായ പീഡനങ്ങള്‍ക്കിരയായത്. ബില്‍ക്കീസ് ബാനുവിന് വേണ്ടി പോരാടിയത് ഇടതുപക്ഷമാണ്.

എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ജയിലില്‍ പോയ ആളാണ് പിണറായി. ജയിലില്‍ പോകാന്‍ ഞങ്ങള്‍ക്ക് പേടിയില്ല. ജയിലില്‍ പോകാന്‍ പേടിയുള്ള കോണ്‍ഗ്രസ്സുകാരാണ് ബിജെപിയില്‍ ചേരുന്നതെന്നും യെച്ചൂരി വിമര്‍ശിച്ചു.

 

Latest