Kozhikode
ആത്മാര്‍ത്ഥതയാണ് അധ്യാപനത്തെ സാര്‍ഥകമാക്കുന്നത്; കാന്തപുരം
സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ വാര്‍ഷിക കൗണ്‍സിലില്‍ കോഴിക്കോട് സമസ്ത സെന്ററില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്|ക്ലാസ് മുറികളിലെ അവസാനത്തെ കുട്ടിയും കാര്യങ്ങള്‍ ഗ്രഹിക്കുന്നിടത്താണ് അധ്യാപകന്റെ വിജയമെന്നും ആത്മാര്‍ത്ഥതയാണ് അധ്യാപനത്തെ സാര്‍ഥമാക്കുന്നതെന്നും സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. കുട്ടികള്‍ക്ക് താല്‍പ്പര്യവും ആകാംക്ഷയും ജനിപ്പിക്കുന്ന വിധമാകണം അധ്യാപനം നടത്തേണ്ടതും പാഠപുസ്തകങ്ങള്‍ തയ്യാറാക്കേണ്ടതും. അതീവ ശ്രദ്ധ ചെലുത്തേണ്ടതായ ചില കാര്യങ്ങള്‍ പറയുമ്പോള്‍ വിശുദ്ധ ഖുര്‍ആനില്‍ ആകാംക്ഷ ജനിപ്പിക്കുന്ന രീതികള്‍ സ്വീകരിച്ചിട്ടുണ്ട്. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ വാര്‍ഷിക കൗണ്‍സിലില്‍ കോഴിക്കോട് സമസ്ത സെന്ററില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാലത്തിന്റെ കാലുഷ്യവും രക്ഷകര്‍ത്താക്കളുടെ സ്‌നേഹങ്ങളും പരിഗണിച്ചും പരിഹരിച്ചും തയ്യാറാക്കപ്പെട്ട മികച്ച പാഠ്യ പദ്ധതി നമുക്കുണ്ട്. നിരന്തരമായ ട്രെയിനിംങ്ങുകളും ചര്‍ച്ചകളും അധ്യാപകര്‍ക്കായി നടക്കുന്നു. നിലവിലുള്ള വിദ്യാഭ്യാസ ഏജന്‍സികളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.
സയ്യിദ് അലി ബാഫഖി തങ്ങള്‍ (പ്രസിഡന്റ്), സുല്‍ത്താനുല്‍ ഉലമ (ജനറല്‍ സെക്രട്ടറി), സയ്യിദ് കുമ്പോള്‍ തങ്ങള്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി വിദ്യാഭ്യാസ ബോര്‍ഡ് പുന:സംഘടിപ്പിച്ചു.
പരീക്ഷ ബോര്‍ഡ്, ഐ.സി.ഇ.ആര്‍.ടി, തിബ്‌യാന്‍, അഖിലേന്ത്യ ഉപസമിതി, സ്മാര്‍ട്ട് ഡയറക്ടറേറ്റ് അക്കാദമിക് സമിതി, സ്‌ക്രൂട്ടിനിംഗ് കമ്മിറ്റി എന്നീ സബ് കമ്മിറ്റികളും പുന:സംഘടിപ്പിച്ചു.






