Connect with us

kseb employee

ഷോക്കേറ്റ് കെ എസ് ഇ ബി കരാർ തൊഴിലാളി മരിച്ചു

പുത്തൻപള്ളി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Published

|

Last Updated

പൊന്നാനി |  ഷോക്കേറ്റ് കെ എസ് ഇ ബി കരാർ ജീവനക്കാരൻ മരിച്ചു. ആൽത്തറ കുന്നത്തൂർ എള്ളൂരകായിൽ റോഡ്  പന്തായിൽ രാജൻ മകൻ പ്രജീഷ് (38) ആണ് മരിച്ചത്.

പനമ്പാട് വെസ്റ്റ് മഠത്തിൽ സ്കൂളിന് സമീപത്ത് വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെയാണ് ബുധനാഴ്ച വൈകീട്ടോടെ അപകടം സംഭവിച്ചത്.

പുത്തൻപള്ളി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ലിജിയാണ് ഭാര്യ.  മാതാവ് : പ്രേമ. സഹോദരൻ പ്രശോഭ്.

Latest