Kerala
സംസ്ഥാനത്ത് 13 പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു; രോഗികളിൽ ഏറെയും മലബാർ ജില്ലകളിൽ; ആശങ്കയൊഴിയാതെ ആരോഗ്യ വകുപ്പ്
കോഴിക്കോട് ജില്ലയിൽ നാല് പേർക്കും മലപ്പുറം, കണ്ണൂർ ജില്ലകളിൽ മൂന്ന് പേർക്ക് വീതവും പാലക്കാട് ജില്ലയിൽ രണ്ട് പേർക്കും കൊല്ലത്ത് ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം | സംസ്ഥാനത്ത് ഷിഗല്ല രോഗബാധ വർധിക്കുന്നതായി റിപ്പോർട്ട്. ഇന്ന് മാത്രം 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മലബാർ മേഖലയിലെ ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നാല് പേർക്കും മലപ്പുറം, കണ്ണൂർ ജില്ലകളിൽ മൂന്ന് പേർക്ക് വീതവും പാലക്കാട് ജില്ലയിൽ രണ്ട് പേർക്കും കൊല്ലത്ത് ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഈ വർഷം ഇതുവരെ സംസ്ഥാനത്ത് ആകെ 209 പേർക്കാണ് ഷിഗല്ല സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂൺ മാസത്തിൽ മാത്രം 133 പേർക്ക് രോഗം ബാധിച്ചു എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം ഈ വർഷം 40 പേർക്കും വയനാട് ജില്ലയിൽ 18 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡ്രൈ ഡേ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ കൃത്യമായി നടപ്പാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.
അതേസമയം, കോട്ടയത്ത് റിപ്പോർട്ട് ചെയ്ത എബോള ഫലം നെഗറ്റീവ് ആയിട്ടുണ്ട്. കോഴിക്കോട് പനി ബാധിച്ച 54 കാരിയുടെ മരണകാരണം ഷിഗല്ലയാണോ എന്ന സംശയവുമുണ്ട്. നിപ്പ ബാധിതനായ രോഗി നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Content Highlights:
Thirteen new cases of Shigella have been confirmed in Kerala with the majority reported from the Malabar region. This year the state has recorded 209 cases and six deaths with June alone accounting for 133 cases. The health department has intensified preventive measures and dry day activities.







