National
നാളെ നീറ്റ് പരീക്ഷ നടക്കാനിരിക്കെ വിദ്യാര്‍ഥി ജീവനൊടുക്കി
പോലീസ് നടത്തിയ പരിശോധനയില്‍ ജതിന്റെ ഫോണില്‍ നിന്ന് ഒരു വീഡിയോ കണ്ടെത്തി.
ഗാസിയാബാദ്| നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ ഒരു വിദ്യാര്‍ഥികൂടി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പ്രതാപ് വിഹാറിലെ വിജയ് നഗര്‍ സ്വദേശിയായ ജതിന്‍ കുമാര്‍ (22) ആണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചയായിരുന്നു ജതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ ജതിന്റെ ഫോണില്‍ നിന്ന് ഒരു വീഡിയോ കണ്ടെത്തി.
വ്യാഴാഴ്ച രാത്രി പഠിക്കുന്നതിനായി മുറിയിലേക്ക് പോയതാണ് ജതിന്‍ എന്നും വെള്ളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്. കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് വിജയ് നഗര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
Content Highlights:
A twenty-two-year-old NEET aspirant named Jatin Kumar died by suicide in Ghaziabad, Uttar Pradesh. The tragedy occurred just a day before the scheduled NEET medical re-examination. Police recovered a video from his mobile phone and have initiated an investigation into the incident.







