Connect with us

പിതാവ് പരേതനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ കാല്‍പാടുകള്‍ പിന്തുടര്‍ന്നാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍ യുഎഇയുടെ ഭരണരംഗത്തേക്ക് ഉയര്‍ന്നത്. അല്‍ ഐന്‍, അല്‍ ബുറൈമി എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. അവിടെ പിതാവിന്റെ കമ്പനിയില്‍ നിത്യ സന്ദര്‍ശകനായിരുന്നു ശൈഖ് ഖലീഫ.   ദൈനംദിന പ്രവര്‍ത്തനങ്ങളിലും അല്‍ ഐന്‍, അല്‍ ബുറൈമി പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളിലുമെല്ലാം ശൈഖ് നഹ്‌യാന്‍ തന്റെ മൂത്ത മകനെ ഒപ്പം കൂട്ടിയിരുന്നു. പ്രാഥമിക കാര്‍ഷിക ഉല്‍പാദന കേന്ദ്രമെന്ന നിലയിലും മേഖലയുടെ സുരക്ഷയുടെ നിര്‍ണായക തന്ത്രപ്രധാന കേന്ദ്രമെന്ന നിലയിലും അബുദാബിയെ സംബന്ധിച്ചിടത്തോളം സുപ്രധാന സാമ്പത്തിക പ്രാധാന്യമുള്ള സ്ഥലങ്ങളായിരുന്നു അല്‍ ഐനും, അല്‍ ബുറൈമിയും. 

---- facebook comment plugin here -----

Latest