Uae
ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽ ഖാസിമിക്ക് വിട നൽകി ഷാർജ
ഷാർജ ഭരണാധികാരി ചടങ്ങുകളിൽ പങ്കെടുത്തു

ഷാർജ| തിങ്കളാഴ്ച രാത്രി അന്തരിച്ച ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മയ്യിത്ത് നിസ്‌കാരം കിംഗ് ഫൈസൽ പള്ളിയിൽ നടന്നു. ഇന്നലെ രാവിലെ നടന്ന നിസ്‌കാരത്തിൽ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, കിരീടാവകാശിയും ഉപഭരണാധികാരികളുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ശൈഖ് അബ്ദുല്ല ബിൻ സാലം ബിൻ സുൽത്താൻ അൽ ഖാസിമി, ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി തുടങ്ങിയവർ പങ്കെടുത്തു.
അൽ റുമൈലയിലെ ശൈഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസിമിയുടെ മജ്്ലിസിൽ നടന്ന അനുശോചന ചടങ്ങിൽ ഭരണാധികാരിയും കിരീടാവകാശിയും ഉപഭരണാധികാരികളും പങ്കെടുത്തു. ശൈഖ് ഫൈസൽ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി, പരേതന്റെ മക്കൾ, കുടുംബാംഗങ്ങൾ എന്നിവരെ അവർ അനുശോചനം അറിയിക്കുകയും പ്രാർഥിക്കുകയും ചെയ്തു. വ്യാഴാഴ്ച വരെ അൽ റുമൈല മജ്‌ലിസിൽ അനുശോചനം നടക്കും.ശൈഖ് സുൽത്താൻ ബിൻ ഖാലിദിന്റെ വിയോഗത്തിൽ ഷാർജ സർക്കാർ ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
---- facebook comment plugin here -----