Connect with us

adoor gopalakrishnan

ശങ്കർ മോഹൻ്റെ രാജി: പ്രതികരിക്കാൻ വിസമ്മതിച്ച് അടൂർ

എല്ലാത്തിനോടും പ്രതികരിക്കാൻ താൻ മന്ത്രിയല്ലെന്നും അടൂർ പറഞ്ഞു.

Published

|

Last Updated

കോട്ടയം | ജാതിവിവേചന വിവാദങ്ങളെ തുടർന്ന് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശങ്കര്‍ മോഹന്‍ രാജിവെച്ചതിനോട് പ്രതികരിക്കാൻ വിസമ്മതിച്ച് സ്ഥാപന ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ. പ്രതികരിക്കേണ്ട കാര്യങ്ങളോടേ പ്രതികരിക്കൂവെന്ന് അടൂർ തിരുവനന്തപുരത്ത് പറഞ്ഞു. ഭാരതീയ വിദ്യാഭവനിലെ പരിപാടിക്കെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞത്.

രാജിയിൽ മറ്റാരോടെങ്കിലും പ്രതികരണം ആരായണമെന്നും എല്ലാത്തിനോടും പ്രതികരിക്കാൻ താൻ മന്ത്രിയല്ലെന്നും അടൂർ പറഞ്ഞു. ശങ്കർ മോഹനെ സംരക്ഷിക്കുന്നത് അടൂരാണെന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം ശക്തമായ വിമർശം ഉയർന്നിരുന്നു. സ്ഥാപനത്തിൽ ജാതിവിവേചനം ഇല്ലെന്നും അടൂർ പറഞ്ഞിരുന്നു. സ്ഥാപനത്തിലെ അതിരൂക്ഷമായ ജാതി വിവേചനം ചൂണ്ടിക്കാട്ടി ഡയറക്ടര്‍ രാജിവെക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 47 ദിവസമായി വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനൊടുവിലാണ് ശങ്കർ മോഹൻ രാജിവെച്ചത്.

Latest