P K SASI
പി കെ ശശിയെ പുകഴ്ത്തി ശഹന കല്ലടി
ഞാനിരുന്ന പാർട്ടിയിലെ ഉന്നത നേതാക്കൾ പാണക്കാട്ടെ തങ്ങന്മാരാണ്. മണ്ണാർക്കാട്ട് എനിക്കാ തങ്ങന്മാരെ കാണാൻ കഴിഞ്ഞത് പി കെ ശശിയിൽ ആണ്. ലിഗിൽ നിന്ന് രാജിവെച്ച് സി പി എമ്മിൽ ചേരുന്നതിനിടെയാണ് ശഹന ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്
പാലക്കാട് | സി പി എം നേതാവ് പി കെ ശശിയെ വാനോളം പുക്ഴത്തി ലീഗ് വനിതാ നേതാവ്. ലീഗിന്റെ ശക്തികേന്ദ്രമാണെന്ന് വിശ്വസിക്കുന്ന മണ്ണാർക്കാട് മണ്ഡലത്തിലെ രാഷ്ടീയം തീരുമാനിക്കുന്നത് പി കെ ശശിയാണെന്നും ആവശ്യങ്ങൾക്കായി ഏത് പാർട്ടിക്കാരും അദ്ദേഹത്തെയാണ് സമീപിക്കുന്നതെന്നും ലീഗിൽ നിന്ന് രാജിവെച്ച ശഹന കല്ലടി പറഞ്ഞു.
ഞാനിരുന്ന പാർട്ടിയിലെ ഉന്നത നേതാക്കൾ പാണക്കാട്ടെ തങ്ങന്മാരാണ്. മണ്ണാർക്കാട്ട് എനിക്കാ തങ്ങന്മാരെ കാണാൻ കഴിഞ്ഞത് പി കെ ശശിയിൽ ആണ്. ലിഗിൽ നിന്ന് രാജിവെച്ച് സി പി എമ്മിൽ ചേരുന്നതിനിടെയാണ് ശഹന ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്. എന്നെപ്പോലൊരാൾക്ക് ലക്ഷ്യം സ്വീകരിക്കാനാകില്ല. അത് തന്നെയാണ് മനസ്സിലാക്കേണ്ടത്. ആ ബോധത്തോടെയാണ് സി പി എമ്മിലെത്തിയത്. ലീഗ് വിട്ടതിൽ കുറ്റബോധമില്ല. ലീഗായായാലും കോൺഗ്രസ്സായാലും മാർക്സിസ്റ്റ് പാർട്ടിയായാലും രാഷ്ടീയം തീരുമാനിക്കുന്നത് പി കെ ശശിയാണെന്നും ശഹന പറയുന്നു.
ലീഗിലായപ്പോഴും താൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ലീഗിലെ ഉന്നത നേതാക്കൾ പാണക്കാട്ടെ തങ്ങളാണ്. അവിടെയാണ് തീരുമാനിക്കുന്നതെന്നറിഞ്ഞപ്പോൾ എന്തിനാണ് ഇടയിൽ ഒരാൾ, നേരെയങ്ങ് സഖാവിന്റെ അടുത്ത് പോയി കാര്യങ്ങൾ പറഞ്ഞാൽ പോരെയെന്ന് തോന്നി, എന്നെപ്പോലൊരാൾക്ക് ഇടയിൽ ആളാവശ്യമില്ലെന്നും ശഹന പറഞ്ഞു.
മണ്ണാർക്കാട് നഗരസഭാ ലീഗ് കൗൺസിലറായിരുന്ന ശഹന ജില്ലയിലെ പ്രമുഖ ലീഗ് നേതാവായിരുന്നു. നിലവിൽ ജില്ലയിൽ ലീഗിനകത്ത് കനത്ത പ്രതിസന്ധിയാണുണ്ടായിട്ടുള്ളത്. മണ്ണാർക്കാട് ഇത്തവണ വിജയിച്ചെങ്കിലും വരും തിരഞ്ഞെടുപ്പിൽ ലീഗിന് സീറ്റ് നിലനിർത്താനാകുമോ എന്ന ആശങ്കയാണ് കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിൽ നേതാക്കൾ പങ്കുവെച്ചത്.





