Kerala
ലൈംഗിക ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗം; പരാതി നല്‍കി ഇടവേള ബാബു
. സംസ്ഥാന പോലീസ് മേധാവിക്കു പുറമെ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷനുമാണ് പരാതി നല്‍കിയിരിക്കുന്നത്
		
      																					
              
              
            കൊച്ചി | തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി നടന്‍ ഇടവേള ബാബു. സംസ്ഥാന പോലീസ് മേധാവിക്കു പുറമെ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷനുമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇമെയില്‍ മുഖേനയാണ് പരാതി അയച്ചിരിക്കുന്നത്. തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പരാതിയില്‍ പറയുന്നു.
മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച രണ്ടു സ്ത്രീകള്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് ഇടവേള ബാബു അറിയിച്ചു. താന്‍ നല്‍കിയ പരാതി കൃത്യമായി അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി കൂടുതല്‍ നിയമനടപടികള്‍ തന്റെ അഭിഭാഷകനില്‍ നിന്നും നിയമോപദേശം തേടിയതിനുശേഷം തുടരുമെന്നും ഇടവേള ബാബു അറിയിച്ചു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
