Kerala
ജാതി അധിക്ഷേപം നേരിട്ടതായി സെക്രട്ടറിയറ്റ് ജീവനക്കാരിയുടെ പരാതി
സ്ഥലം മാറി പോയപ്പോള്‍ ഓഫീസില്‍ ശുദ്ധികലശം നടത്തണമെന്ന് സെക്രട്ടറിയേറ്റ് അസോസിയേഷന്‍ നേതാവ് ആവശ്യപ്പെട്ടെന്ന്
തിരുവനന്തപുരം | തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ ജീവനക്കാരി ജാതി അധിക്ഷേപം നേരിട്ടെന്ന് പോലീസില്‍ പരാതി.
സെക്രട്ടറിയേറ്റ് അസോസിയേഷന്‍ നേതാവ് പ്രേമാനന്ദിനെതിരെയാണ് ജീവനക്കാരി പരാതി നല്‍കിയിരിക്കുന്നത്. പരാതി പോലീസ് പരിശോധിച്ച് വരികയാണ്. സ്ഥലം മാറി പോയപ്പോള്‍ ഓഫീസില്‍ ശുദ്ധികലശം നടത്തണമെന്ന് പ്രേമാനന്ദന്‍ ആവശ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്നു. എസ് സി-എസ് ടി കമ്മീഷനും കന്റോമെന്റ് പോലീസിനുമാണ് പരാതി നല്‍കിയത്.







