Connect with us

Kerala

എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധം; കസ്റ്റഡിയിലെടുത്ത നാല് പേരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു

പാലക്കാട് എ ആര്‍ ക്യാമ്പിലാണ് ചോദ്യം ചെയ്യല്‍.

Published

|

Last Updated

പാലക്കാട്  | പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ് കസ്റ്റഡിയിലെടുത്ത നാലു പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരായ ജിനീഷ്, സുദര്‍ശന്‍, ശ്രീജിത്ത്, ഷൈജു എന്നിവരെയാണ് കസബ പോലീസ് ചോദ്യം ചെയ്യുന്നത്.  പാലക്കാട് എ ആര്‍ ക്യാമ്പിലാണ് ചോദ്യം ചെയ്യല്‍.

സുദര്‍ശന്‍, ശ്രീജിത്ത്, ഷൈജു എന്നിവര്‍ എസ് ഡി പി ഐ പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈനെ എരട്ടക്കുളത്ത് വെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്. റിമാന്‍ഡിലായിരുന്ന ഇവര്‍ ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. കൊലപാതകത്തിന് ഉപയോഗിച്ച അള്‍ട്ടോ കാര്‍ വാടകക്ക് എടുത്ത രമേശ് ഒളിവിലാണ്.

Latest