Connect with us

National

സവര്‍ക്കര്‍ മാപ്പപേക്ഷിച്ചത് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം: രാജ്‌നാഥ് സിങ്

Published

|

Last Updated

ന്യൂഡല്‍ഹി | സവര്‍ക്കര്‍ മാപ്പപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന അവകാശവാദവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യം സ്വതന്ത്രമാക്കാന്‍ പ്രചാരണം നടത്തുന്നത് പോലെ സവര്‍ക്കറെ മോചിപ്പിക്കാനും പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. സവര്‍ക്കര്‍ ഫാസിസ്റ്റോ നാസിസ്‌റ്റോ ആയിരുന്നില്ല. മറിച്ച്, യഥാര്‍ഥ്യബോധമുള്ളയാളും തികഞ്ഞ ദേശീയ വാദിയുമായിരുന്നുവെന്നും രാജ്‌നാഥ് പറഞ്ഞു.

ഉദയ് മഹുര്‍ക്കറിന്റെ പുസ്തകമായ’വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍’ ന്റെ പ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. ഇന്ത്യന്‍ ചരിത്രത്തിലെ മഹാനായ നായകനും വലിയ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു സവര്‍ക്കര്‍. അദ്ദേഹത്തെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.