Connect with us

Saudi Arabia

2025ലെ ആദ്യ പാദത്തിൽ സഊദി റെയിൽവേ 3.3 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിച്ചു

ചരക്ക് മേഖലയിൽ  7.4 ദശലക്ഷം ടണ്ണിലധികം ധാതുക്കളും ലക്ഷ്യസ്ഥാനത്തിലെത്തിക്കുക വഴി 2024 ലെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 17% വർദ്ധനവ് കൈവരിച്ചു.

Published

|

Last Updated

ദമാം|2025 ലെ ആദ്യ പാദത്തിൽ സഊദി റെയിൽവേ  3.3 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിക്കുകയും  7.4 ദശലക്ഷം ടൺ  ചരക്ക് കൈകാര്യം  ചെയ്ത്  രാജ്യത്തിന്റെ ഗതാഗത, ലോജിസ്റ്റിക്സ് സംവിധാനത്തിൽ കമ്പനി ശക്തമായ വളർച്ചാ നിരക്ക് പ്രകടമാക്കിയാതായി സഊദി റെയിൽവേ അറിയിച്ചു. രാജ്യത്തെ ഈസ്റ്റ് ട്രെയിൻ, നോർത്ത് ട്രെയിൻ, ഹറമൈൻ ഹൈ-സ്പീഡ് റെയിൽ എന്നിവയുൾപ്പെടെ സഊദി റയിൽവേയുടെ വിവിധ പാസഞ്ചർ റെയിൽ ശൃംഖലകളിലായി 3.38 ദശലക്ഷത്തിലധികം പേരാണ് യാത്രചെയ്തത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 24% അധിക വളർച്ചാ നിരക്ക് രേഖപ്പെടുത്തി.

ചരക്ക് മേഖലയിൽ  7.4 ദശലക്ഷം ടണ്ണിലധികം ധാതുക്കളും ലക്ഷ്യസ്ഥാനത്തിലെത്തിക്കുക വഴി 2024 ലെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 17% വർദ്ധനവ് കൈവരിച്ചു. ട്രക്കുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിലും നിർണ്ണായക പങ്ക് വഹിക്കാൻ കഴിഞ്ഞു.

വിശുദ്ധ റമദാൻ മാസത്തിൽ പ്രതിദിനം 48,000 ൽ അധികം യാത്രക്കാരെ വഹിച്ചുകൊണ്ട് ഹറമൈൻ ഹൈ സ്പീഡ് റെയിൽ റെക്കോർഡാണ് സൃഷ്ടിച്ചത്. ഈ കാലയളവിൽ ട്രെയിൻ  യാത്രക്കാരുടെ എണ്ണം 1.2 ദശലക്ഷം കവിയുകയും ചെയ്തു. 2025 ലെ ആദ്യ പാദത്തിലെ സഊദി റെയിൽവേയുടെ മികച്ച പ്രകടനം  റെയിൽ ഗതാഗത സേവനങ്ങളിലെ ദ്രുതഗതിയിലുള്ള വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതായി സഊദി  റെയിൽവേ സിഇഒ ഡോ. ബഷർ ബിൻ ഖാലിദ് അൽ-മാലിക് വ്യക്തമാക്കി. ഭാവിയിലെ ആഡംബര പദ്ധതിയായ  “ഡെസേർട്ട് ഡ്രീം” ആരംഭിക്കുന്നതിലൂടെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് നീങ്ങുകയാണെന്നും. ഡെസേർട്ട് ഡ്രീം ട്രെയിൻ മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഇത്തരത്തിലുള്ള ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്പേസ് ടെക്നോളജി കമ്മീഷനിൽ നിന്ന് ഗതാഗത, നാവിഗേഷൻ സേവനങ്ങൾ നൽകുന്നതിനുള്ള ലൈസൻസിന് പുറമേ, ഗുണനിലവാരം,  മാനേജ്മെന്റ് എന്നീ മേഖലകളിൽ സഊദി റെയിൽവേ ഇതിനകം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളും കാര്യക്ഷമത,മികച്ച ഗുണനിലവാരം എന്നിവയിൽ ISO സർട്ടിഫിക്കേഷനുകളും നേടി.  സാങ്കേതികവിദ്യ, യാത്ര, ലോജിസ്റ്റിക് സേവനങ്ങൾ എന്നീ മേഖലകളിൽ നൂതന ഗതാഗത പരിഹാരങ്ങൾ നൽകുന്നതിനായി പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളായ ടർക്കിഷ് എയർലൈൻസ്, സഊദി  ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി, സഊദി  ടെലികോം കമ്പനി എന്നിവയുമായി ധാരണാപത്രങ്ങളിലും ഒപ്പുവെച്ചിട്ടുണ്ട്.

 

Latest