Connect with us

Saudi Arabia

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; നഗരങ്ങളില്‍ മാത്രം 368 ശതമാനം വളര്‍ച്ച

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT) പുറത്തുവിട്ട 2025-ലെ റെയില്‍വേ ഗതാഗത സ്ഥിതിവിവര കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ നഗരങ്ങളിലെ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 368 ശതമാനത്തിന്റെ റെക്കോര്‍ഡ് വളര്‍ച്ച. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT) പുറത്തുവിട്ട 2025-ലെ റെയില്‍വേ ഗതാഗത സ്ഥിതിവിവര കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിയാദ് മെട്രോ ഉള്‍പ്പെടെയുള്ള ആധുനിക ഗതാഗത സംവിധാനങ്ങളുടെ വരവാണ് ഈ വന്‍ മുന്നേറ്റത്തിന് പ്രധാന കാരണമായത്.

2024-ല്‍ രാജ്യത്തെ നഗരങ്ങളില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം 31.1 ദശലക്ഷമായിരുന്നത് 2025-ല്‍ 145.4 ദശലക്ഷമായി വര്‍ധിച്ചു,സിറ്റികള്‍ തമ്മിലുള്ള (ഇന്റര്‍സിറ്റി) ട്രെയിന്‍ യാത്രക്കാരുടെ എണ്ണം 2024-ലെ 42.7 ദശലക്ഷത്തില്‍ നിന്ന് 266.5 ശതമാനം വര്‍ധിച്ച് 156.4 ദശലക്ഷത്തില്‍ എത്തി. നഗരങ്ങള്‍ക്കിടയിലുള്ള സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 5.6 ശതമാനത്തിന്റെ നേരിയ കുറവുണ്ടായി (10.9 ദശലക്ഷം). ഇതില്‍ 76 ശതമാനം പേരും ആശ്രയിച്ചത് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വേയെയാണ്.

2025 ഡിസംബര്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ (15.9 ദശലക്ഷം) റെയില്‍വേ സംവിധാനം ഉപയോഗപ്പെടുത്തിയത്. ഏപ്രിലിലാണ് ഏറ്റവും കുറവ് യാത്രക്കാര്‍ രേഖപ്പെടുത്തിയത് (10.8 ദശലക്ഷം). സഊദി വിഷന്‍ 2030-ന്റെ ഭാഗമായി രാജ്യത്തെ പൊതുഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനും നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറച്ച് പരിസ്ഥിതി സൗഹൃദ യാത്രയൊരുക്കുന്നതിനും നടപ്പിലാക്കിയ പദ്ധതികള്‍ വന്‍ വിജയത്തിലെത്തി എന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ തെളിയിക്കുന്നത്.

Content Highlights: Saudi Arabia has experienced a dramatic surge in railway passengers, powered largely by urban transport growth. According to official data, intra-city train travel recorded massive expansion, with millions utilizing metro services like the Riyadh Metro. The figures underscore the kingdom’s rapid modernization and shifting public transit habits.

 

---- facebook comment plugin here -----

Latest