Connect with us

Kerala

പാലക്കാട് ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം; ബിഹാര്‍ സ്വദേശി പിടിയില്‍

ഇന്ന് രാവിലെ 10.30നും 11.30നും ഇടയിലാണ് സംഭവം.

Published

|

Last Updated

പാലക്കാട്| പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഭാരമുള്ള വസ്തുക്കള്‍ വെച്ച് ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ച ബിഹാര്‍ സ്വദേശി പിടിയില്‍. ഷുക് ലാല്‍ മറിയയെയാണ് ആര്‍ പി എഫ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ 10.30നും 11.30നും ഇടയിലാണ് സംഭവം.

ഒറ്റപ്പാലം-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മൂന്നിടങ്ങളിലെ ട്രാക്കിലാണ് ഭാരമുള്ള വസ്തുക്കള്‍ കണ്ടെത്തിയത്. കാരക്കാട് എ കാബിന്‍ പരിസരം, ഇതുകൂടാതെ മറ്റൊരു ഇടത്തും സമാനമായ രീതിയില്‍ ട്രാക്കില്‍ ഭാരമുള്ള വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. കോണ്‍ക്രീറ്റ് സ്ലാബും, റെയില്‍കഷ്ണവും, ഒരു ചാക്കില്‍ കട്ടപിടിച്ച സിമന്റും ആര്‍പിഎഫ് കണ്ടെടുക്കുകയുണ്ടായി. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Content Highlights:
RPF arrested a Bihar native named Shuklal Mariya for attempting to derail trains in Palakkad. Heavy objects like concrete slabs and iron pieces were placed on tracks between Ottapalam and Shoranur. Police and railway authorities are currently interrogating the suspect to uncover the motive.

---- facebook comment plugin here -----

Latest