Connect with us

Kerala

നിരോധിത മരുന്ന് കണ്ടെടുത്തു; കാണാതായ മലയാളി നഴ്‌സ് സഊദി പോലീസിന്റെ പിടിയില്‍

ഒന്നരമാസത്തെ അവധി കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിക്കാനായി റിയാദിലേക്ക് മടങ്ങിയ ഫിലോമിനയെ ജിദ്ദ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന സന്ദേശം മാത്രമാണ് ലഭിച്ചിരുന്നത്

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി  | സഊദി അറേബ്യയിലേക്കുള്ള യാത്രക്കിടെ ജിദ്ദ വിമാനത്താവളത്തില്‍ കാണാതായ മലയാളി നഴ്‌സ് ഫിലോമിന അറസ്റ്റിലെന്ന് വിവരം. നിരോധിത മരുന്ന് കൈവശം വച്ചതിനാണ് സഊദി പോലീസ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് കുടുംബത്തിന് ലഭിച്ചിട്ടുള്ള വിവരം.

ഒന്നരമാസത്തെ അവധി കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിക്കാനായി റിയാദിലേക്ക് മടങ്ങിയ ഫിലോമിനയെ ജിദ്ദ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന സന്ദേശം മാത്രമാണ് ലഭിച്ചിരുന്നത്. ഇതിനുശേഷം യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.സുല്‍ത്താന്‍ ബത്തേരി അയ്യങ്കൊല്ലി അനന്ത് നിവാസില്‍ രവിയുടെയും സെല്‍വിയുടെയും മകളായ ഫിലോമിന റിയാദിലെ കിങ് ഫഹദ് ആശുപത്രിയില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.

ഒക്ടോബര്‍ 10നാണ് ഫിലോമിന ബെംഗളുരുവില്‍ നിന്നും റിയാദിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ജിദ്ദയില്‍നിന്ന് റിയാദിലേക്കുള്ള കണക്ഷന്‍ വിമാനത്തില്‍ യാത്ര തുടരാനിരിക്കെയാണ് യുവതിയെ കാണാതാകുന്നത്.വിമാനത്താവളത്തില്‍ ഇറങ്ങിയ തന്നെ ജീവനക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ബാഗും മറ്റ് സാധനങ്ങളും പരിശോധിച്ച ശേഷം സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ട് വാങ്ങിവെച്ചെന്നുമായിരുന്നു കുടുംബത്തിന് ലഭിച്ച അവസാന സന്ദേശം. ഇതിന് പിന്നാലെ ഫിലോമിനയുടെ മൊബൈല്‍ ഫോണ്‍ പൂര്‍ണ്ണമായും സ്വിച്ച് ഓഫായി

ഡ്രഗ് ട്രാഫിക്കിങ് കേസിലാണ് ഫിലോമിനയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.സഊദിയില്‍ നിരോധിക്കപ്പെട്ട ഏതെങ്കിലും മരുന്ന് കൈവശം വെച്ചരിക്കാം. അതിനാലാകും പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് നിഗമനം.

 

ഫിലോമിനയെ എത്രയും വേഗം കണ്ടെത്താന്‍ സഹായം തേടി സൗദി എംബസിയുമായും നോര്‍ക്കയുമായും ഇ-മെയില്‍ മുഖേന ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് ഫിലോമിനയെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം

Content Highlights: Philomina, a Malayali nurse returning to work at King Fahd Hospital in Riyadh, was arrested at Jeddah airport for carrying prohibited medicines. Her phone has been switched off since October 10. The distressed family in Sultan Bathery has requested urgent intervention from NORKA and the government.

---- facebook comment plugin here -----

Latest