Connect with us

SANTHOSH TROPHY

സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെ തകര്‍ത്ത് കേരളം തുടങ്ങി

വിജയം ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക്

Published

|

Last Updated

കൊച്ചി | സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ കേരളത്തിന് വിജയത്തുടക്കം. ദുര്‍ബലരായ ലക്ഷദ്വീപിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് ആതിഥേയര്‍ തകര്‍ത്തത്. കേരളത്തിനായി
നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, രാജേഷ് എസ്, അര്‍ജുന്‍ ജയരാജ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഒരു ഗോള്‍ ലക്ഷദ്വീപിന്റെ സെല്‍ഫ് ഗോളായും ലഭിച്ചു.

കളിയുടെ നാലാം മിനുട്ടില്‍ തന്നെ കേരളം എതിരാളികളുടെ വലകുലുക്കി. ആദ്യ പകുതിയില്‍ കേരളം 3-0ത്തിന് മുന്നിലെത്തി. ഇതില്‍ കളിയുടെ 36-ാം മിനുട്ടിലായിരുന്നു ലക്ഷദ്വീപ് താരം തന്‍വീര്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയത്. ഗോള്‍കീപ്പര്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ തന്‍വീറിന്റെ കാലില്‍ തട്ടി ഗോളായി മാറുകയായിരുന്നു.

നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും വേണ്ടവിധത്തില്‍ അത് മുതലാക്കാന്‍ കേരള താരങ്ങള്‍ക്ക് കഴിഞ്ഞില്ല. 82-ാം മിനിട്ടിലായിരുന്നു കേരളത്തിന്റെ നാലാം ഗോള്‍. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ലക്ഷദ്വീപ് ഗോള്‍കീപ്പറെ കബിളിപ്പിച്ചുകൊണ്ട് അര്‍ജുന്‍ ജയരാജ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു

Latest