Kerala
സമസ്ത: അഞ്ച് മദ്റസകള്‍ക്ക് കൂടി അംഗീകാരം
പാലക്കാട് ജില്ല, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
കോഴിക്കോട് | അഞ്ച് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ്. പാലക്കാട് ജില്ല, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പാലക്കാട് ജില്ലയിലെ അല്‍ ഹുബാബ ഖുര്‍ആനിക് പ്രി സ്‌കൂള്‍, ഗ്രീന്‍ വാലി സ്‌കൂള്‍ കൂറ്റനാട്, കര്‍ണാടകയിലെ മസ്ജിദ് ഈ ഖൂബാ മദ്റസ ഈ ഗരീബ് നവാസ്-ന്യു സിമ്ല നഗര്‍, ഹുബ്ലി, അല്‍ ഫജര്‍ ഇംഗ്ലീഷ് മീഡിയം മദ്റസ തബീബ് ലാന്റ് -ഗണേഷ് പേട്ട്, അല്‍ മദ്റസത്തുല്‍ മീറാസിയ്യ ദാവനഗരെ എന്നീ മദ്റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
ബോര്‍ഡ് ഓഫീസില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ടി അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, കെ എം എ റഹീം സാഹിബ്, സി പി സൈതലവി മാസ്റ്റര്‍, എന്‍ അലി അബ്ദുല്ല സംബന്ധിച്ചു.
Content Highlights:
Samastha Kerala Islam Matha Vidhyabhyasa Board has officially granted recognition to five new madrasas. The decision was taken during the recent executive board meeting to expand Islamic educational outreach. This approval aims to strengthen structured religious education across various regions.




