Uae
യു എ ഇയിൽ പ്രാദേശിക ഉത്പന്നങ്ങളുടെ വിൽപ്പന വർധിക്കുന്നു
ലുലു ഗ്രൂപ്പ്, വ്യവസായ-നൂതന സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ച്, "മെയ്ഡ് ഇൻ ദി യു എ ഇ' സംരംഭത്തിന്റെ ഭാഗമായി കിഴിവോടെയുള്ള വിപുലമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

അബൂദബി | യു എ ഇയിലെ പ്രധാന റീട്ടെയിൽ ഔട്്ലെറ്റുകൾ “മേഡ് ഇൻ യു എ ഇ’ ഉത്പന്നങ്ങളുടെ വിൽപ്പന വിപുലീകരിക്കുന്നു. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പാൽ, കോഴി, അരി, പാസ്ത, എണ്ണ, ജ്യൂസ്, ശീതീകരിച്ച പച്ചക്കറികൾ, ഡിറ്റർജന്റുകൾ, പേപ്പർ ടവലുകൾ, അണുനാശിനികൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
“പ്രൗഡ്്ലി ഫ്രം ദി എമിറേറ്റ്സ്’, “ലവ്്ലി മെയ്ഡ് ലോക്കലി’ തുടങ്ങിയ അടയാളങ്ങൾ ഷെൽഫുകളിൽ പ്രദർശിപ്പിച്ച് പ്രാദേശിക ഉത്പന്നങ്ങളെ ആകർഷിപ്പിക്കുന്നുമുണ്ട്. എന്നാൽ, വിപണിയിലെ മത്സരവും വിലസമാനതയും കണക്കിലെടുത്ത്, ഉപഭോക്താക്കൾ ഈ ഉത്പന്നങ്ങൾക്ക് കൂടുതൽ കിഴിവുകൾ ആവശ്യപ്പെടുന്നു.
നിലവിൽ ചില ഔട്്ലെറ്റുകൾ എണ്ണ, അരി, ജ്യൂസ്, ചിക്കൻ കഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ പരിമിത ഉത്പന്നങ്ങൾക്ക് മാത്രമാണ് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നത്. ഈ മെയ് മാസം പ്രാദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിപുലമായ ക്യാമ്പയിൻ ആരംഭിക്കുമെന്ന് വിവിധ റീട്ടെയിൽ മേഖലാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ലുലു ഗ്രൂപ്പ്, വ്യവസായ-നൂതന സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ച്, “മെയ്ഡ് ഇൻ ദി യു എ ഇ’ സംരംഭത്തിന്റെ ഭാഗമായി കിഴിവോടെയുള്ള വിപുലമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.പ്രാദേശിക ഉത്പന്നങ്ങളുടെ ഉയർന്ന ഗുണനിലവാരമുള്ളവയാണ്. ഈ ഉൽപ്പന്നങ്ങൾക്ക് എമിറേറ്റ്സ് ക്വാളിറ്റി മാർക്ക് ലഭിച്ചവയാണ്.