Connect with us

Malappuram

സ്വലാത്ത് ആത്മീയ സംഗമവും അനുസ്മരണ സമ്മേളനവും വ്യാഴാഴ്ച സ്വലാത്ത് നഗറില്‍

പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

മലപ്പുറം |  മഅദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴ്ച സ്വലാത്ത് ആത്മീയ സമ്മേളനവും ബഹ്‌റുല്‍ ഉലൂം ഒ കെ ഉസ്താദ്, ശൈഖുന്നുജൂം പെരുമുഖം ബീരാന്‍ കോയ ഉസ്താദ്,സി കെ കുഞ്ഞാപ്പു ഹാജി അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. വൈകുന്നേരം 6 ന് ആരംഭിക്കുന്ന പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടാകും.

അനുസ്മരണ പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മുള്രിയ്യ, സ്വലാത്തുന്നാരിയ, തഹ്്ലീല്‍, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. പരിപാടിക്ക് എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തും.

സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി,സയ്യിദ് അബ്ദുല്ല ഹബീബുറഹ്മാന്‍ അല്‍ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സയ്യിദ് മിന്‍ഹാജ് ശിഹാബ് തങ്ങള്‍ പാണക്കാട്, ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, മൂസ ഫൈസി ആമപ്പൊയില്‍ എന്നിവര്‍ സംബന്ധിക്കും.

 

---- facebook comment plugin here -----

Latest