Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എന്‍ വാസുവിന്റെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായതിനെ തുടര്‍ന്ന് സ്വഭാവിക ജാമ്യം തേടിയാണ് വാസുവിന്റെ ഹരജി

Published

|

Last Updated

കൊല്ലം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും. റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായതിനെ തുടര്‍ന്ന് സ്വഭാവിക ജാമ്യം തേടിയാണ് വാസുവിന്റെ ഹരജി. കൊല്ലം വിജിലന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ശബരിമലയിലെ സ്വര്‍ണ്ണ കട്ടിളപാളി കേസിലെ മൂന്നാം പ്രതിയാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്‌റും കമ്മിഷണറുമായിരുന്ന എന്‍ വാസു. 2025 നവംബര്‍ 11 നാണ് വാസു അറസ്റ്റിലാകുന്നത്. ഹരജിയില്‍ ഇന്ന് വാദം കേള്‍ക്കുന്ന വിജിലന്‍സ് കോടതി ജാമ്യം അനുവദിക്കാനാണ് സാധ്യത. കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യപേക്ഷയില്‍ ഇന്നും വാദം തുടരും.

പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജുവിന്റെ ജാമ്യ ഹരജിയില്‍ 11ന് വാദം കേള്‍ക്കും.

 

 

Latest