Connect with us

Kasargod

സഅദിയ്യ ക്വൂന്‍സ് ലാന്‍ഡ് നാളെ മന്ത്രി സമീര്‍ അഹ്മദ് ഉദ്ഘാടനം ചെയ്യും

പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും.

Published

|

Last Updated

ദേളി | സഅദിയ്യ ക്വൂന്‍സ് ലാന്‍ഡ് ലേഡീസ് ഹോസ്റ്റല്‍ നാളെ (നവംബര്‍ 16, ശനി) രാവിലെ 11ന് കര്‍ണാടക ന്യൂനപക്ഷ വഖ്ഫ് മന്ത്രി ബി സെഡ് സമീര്‍ അഹ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും.

സഅദുല്‍ ഉലമ എ പി അബ്ദുല്ല മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തും. ശാഫി സഅദി ബാംഗ്‌ളൂര്‍ കീ നോട്ട് അവതരിപ്പിക്കും. അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ, അഡ്വ. ടി സിദ്ധീഖ് എം എല്‍ എ, മുന്‍ മന്ത്രി സി ടി അഹ്മദ് അലി മുഖ്യാതിഥികളാകും.

മാഹിന്‍ ഹാജി കല്ലട്ര, പി കെ ഫൈസല്‍, എന്‍ എ അബൂബക്കര്‍ ഹാജി, എ അബ്ദുറഹ്മാന്‍, നൗഫല്‍ പുളിങ്ങോം, ഹക്കീം കുന്നില്‍, അസീസ് കടപ്പുറം, അബൂബക്കര്‍ ഹാജി മാണിക്കോത്ത്, അബ്ദുല്‍ റഹൂഫ് സുല്‍ത്താന്‍, പി ബി തൗസീഫ്, സാജിദ് മൊവ്വല്‍, ബഷീര്‍ ഹാജി അജ്വ, അബ്ദുല്‍ ഖാദര്‍ കല്ലട്ര, അര്‍ഷദ് വോര്‍ക്കാടി, അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കീഴുര്‍, ബഷീര്‍ എന്‍ജിനീയര്‍, ഉമ്പു ഹാജി കല്ലങ്കടി തുടങ്ങിയവര്‍ സംബന്ധിക്കും.

 

---- facebook comment plugin here -----

Latest