Kerala
പാകിസ്ഥാനിലെ മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ സ്‌ഫോടനം; 16 പേര്‍ കൊല്ലപ്പെട്ടു
ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയിലെ കോഹത് ജില്ലയിലാണ് സംഭവം.
ഇസ്ലാമാബാദ്| പാകിസ്ഥാനിലെ പോലീസ് ലൈന്‍സ് കോംപ്ലക്‌സിനുള്ളിലെ മുസ്ലീം പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ സ്‌ഫോടനം. 16 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയിലെ കോഹത് ജില്ലയിലാണ് സംഭവം. സ്‌ഫോടനം നടന്ന സ്ഥലത്തേക്കുള്ള റോഡുകള്‍ അടച്ചതായി പാകിസ്ഥാന്‍ മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കോഹത് റീജിയണല്‍ പോലീസ് ഓഫീസറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തിന് പിന്നാലെ ഭീകരരുമായി വെടിവെപ്പ് ഉണ്ടായതായും പറയുന്നു.
Content Highlights:
At least seven people were killed and over thirty injured in a bomb blast inside a mosque at the Police Lines complex in Kohat, Pakistan. The explosion occurred during Friday prayers in Khyber Pakhtunkhwa province. Authorities have blocked roads leading to the site and ordered a report.



