Kasargod
'എസ്പെരന്‍സ' ഉദ്ഘാടന സംഗമം പ്രൗഢമായി
ഔദ്യോഗിക ഉദ്ഘാടനം ജാമിഅ സഅദിയ്യ അറബിയ്യ ജനറല്‍ സെക്രട്ടറിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് നിര്‍വഹിച്ചു.
എസ്പെരന്‍സ'26 പ്രൈം ഫെസ്റ്റിവെല്‍ സഅദുല്‍ ഉലമ എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യുന്നു.
ദേളി | ജാമിഅ സഅദിയ്യ അറബിയ്യ ദഅ്‌വാ കോളജ് വിദ്യാര്‍ഥി സംഘടനയായ ‘ഓര്‍ക്കിഡ്’ സംഘടിപ്പിക്കുന്ന വാര്‍ഷിക സര്‍ഗവസന്തം ‘എസ്പെരന്‍സ’ പ്രൈം ഫെസ്റ്റിവെല്‍ ഉദ്ഘാടന സംഗമം പ്രൗഢമായി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജാമിഅ സഅദിയ്യ അറബിയ്യ ജനറല്‍ സെക്രട്ടറിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചക്ക് സര്‍ഗാത്മക വേദികള്‍ അത്യാവശ്യമാണെന്നും സന്മാര്‍ഗിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാഹിത്യ കൂട്ടായ്മകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, വായനയിലൂടെയും എഴുത്തിലൂടെയും സൃഷ്ടിക്കാന്‍ സാധിക്കുന്ന വിപ്ലവത്തെ കുറിച്ചും അദ്ദേഹം സദസ്സിനോട് സംവദിച്ചു. സഅദിയ്യ ദഅ്‌വാ കോളജ് പ്രിന്‍സിപ്പല്‍ ശരീഫ് സഅദി ഉസ്താദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ സയ്യിദ് ഹിബത്തുല്ല അഹ്സനി പ്രാര്‍ഥന നിര്‍വഹിച്ചു.
ഹാഷിം അഹ്സനി കല്ലാച്ചി, ഇസ്മായില്‍ സഅദി പാറപ്പള്ളി, എം എ അബ്ദുല്‍ വഹാബ് ആശംസാ പ്രസംഗം നടത്തി. ചടങ്ങില്‍ ഡോ. സ്വലാഹുദ്ധീന്‍ അയ്യൂബി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്ല സഅദി ചിയ്യൂര്‍, സി എച്ച് ഇബ്റാഹീം സഅദി, ഹമീദ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.
Content Highlights:
The inauguration ceremony of Esperança was conducted in a grand manner with distinguished guests present. The gathering highlighted key objectives and future programs aimed at community welfare. Leaders emphasized collaborative efforts to ensure the mission achieves its long-term vision successfully.


