Connect with us

Organisation

ആര്‍ എസ് സി ഹായില്‍ തര്‍തീലിന് പരിസമാപ്തി

35 പോയിന്റ് നേടി സിറ്റി സെക്ടര്‍ ജേതാവായി. 27 പോയിന്റില്‍ നുഗ്ര സെക്ടര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Published

|

Last Updated

ഹായില്‍ | രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഹായില്‍ സോണ്‍ തര്‍തീലിന് പരിസമാപ്തി. ഹായില്‍ സിറ്റി ഫ്‌ളവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മര്‍കസ് ഹായില്‍ ഓര്‍ഗനൈസര്‍ ബഷീര്‍ സഅദി പ്രാരംഭ പ്രാര്‍ഥന നടത്തി.

രണ്ട് സെക്ടറുകളില്‍ നിന്നായി ജൂനിയര്‍, സെക്കന്‍ഡറി വിഭാഗങ്ങളില്‍ തിലാവത്ത്, ഹിഫ്‌ള്, ഹാഫിള് തിലാവത്ത്, ഹാഫിള് ഹിഫ്‌ള്, ക്വിസ് തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരാര്‍ഥികള്‍ മറ്റുരച്ചത്. 35 പോയിന്റ് നേടി സിറ്റി സെക്ടര്‍ ജേതാവായി. 27 പോയിന്റില്‍ നുഗ്ര സെക്ടര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഗ്രാന്‍ഡ് ഇഫ്ത്വാറോടെ നടന്ന സമാപന സംഗമം എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീന്‍ ഫാളിലി കൊല്ലം ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ യൂനുസ് ആറളം അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് ചെമ്പിലോഡ്, ബഷീര്‍ സഅദി കിന്നിംഗാര്‍, ബഷീര്‍ നല്ലളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒ ഐ സി സി ഹായില്‍ സെന്‍ട്രല്‍ അംഗം ഹൈദര്‍, നവോദയ പ്രതിനിധി ഹര്‍ഷാദ് ചീക്കിലോട്, ഹബീബ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ നിസാം പറക്കോട്ട്, ഈറ്റുവെല്‍ റെസ്റ്റോറന്റ് മാനേജിങ് ഡയരക്ടര്‍ അഷ്‌റഫ് മുഖ്യാതിഥിയായി. സോണ്‍ ജനറല്‍ സെക്രട്ടറി ഫസല്‍ വയനാട് സ്വാഗതവും സോണ്‍ വിസ്ഡം സെക്രട്ടറി നൗഫല്‍ പറക്കുന്ന് നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest