Connect with us

Kerala

യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ഗുരുതരമായി പരുക്കേറ്റ ജോഫിന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

|

Last Updated

ആലുവ |  ആലുവ റെയില്‍വേ സ്റ്റേഷന് സമീപം യുവാവിനെ കല്ലെറിഞ്ഞു വീഴ്ത്തി പണവും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ മൂന്ന് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സനല്‍ ചന്ദ്രന്‍, സജാദ് ഷാജഹാന്‍, ജോബി എന്നിവരാണ് പിടിയിലായത്. കോടനാട് സ്വദേശി ജോഫിന്‍ ജിജുവിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്.13ന് പുലർച്ചെ 3.30ന് ആയിരുന്നു സംഭവം

പ്രതികളില്‍ നിന്ന് കവര്‍ന്ന മാലയും ആയുധങ്ങളും പോലീസ് കണ്ടെടുത്തു. ഗുരുതരമായി പരുക്കേറ്റ ജോഫിന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Content Highlights: A special investigation team arrested three individuals for attacking and robbing a youth near Aluva railway station. The victim, Jofin Jiju, suffered severe injuries and is undergoing treatment at Kolenchery Medical College. Police recovered the stolen gold chain and weapons from the accused.

Latest