Connect with us

Kuwait

കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റോഡുകളും കെട്ടിടങ്ങളും ഒരുങ്ങുന്നു

ഫ്ലാഗ് സ്ക്വയറിൽ പതാക ഉയർത്തിയുള്ള ഔദ്യോഗിക ആഘോഷം ഫെബ്രുവരി ഒന്നിനാണ്.

Published

|

Last Updated

കുവൈത്ത് സിറ്റി | ഫെബ്രുവരിയിലെ ദേശീയ അവധി ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഔദ്യോഗിക കെട്ടിടങ്ങളിലും പ്രധാന റോഡുകളിലും ദേശീയ പതാകകൾ ഉയർത്തി അലങ്കരിക്കാൻ മുനിസിപ്പാലിറ്റി ഫീൽഡ് ടീമുകൾ രൂപവത്കരിച്ചു. പതാകകളും ദീപാലാങ്കാരങ്ങളും ഉയർത്താനുള്ള നടപടികൾ ആരംഭിച്ചു.

ബയാൻ പാലസിലും കുവൈത്ത് ഇന്റർ നാഷനൽ എയർപോർട്ടിലും എയർപോർട്ട് റോഡിലും ഫിഫ്ത് റിംഗ് റോഡിലും ജഹ്റാ സർക്കിളിലും സഫാത്ത് സ്ക്വയറിലും മുബാറകിയായിലുമാണ് ഇന്നലെ പ്രവർത്തനങ്ങൾ നടന്നത്. മറ്റിടങ്ങളിലും അലങ്കരിക്കുന്നതിനുള്ള നടപടികൾ തുടരും. ഫ്ലാഗ് സ്ക്വയറിൽ പതാക ഉയർത്തിയുള്ള ഔദ്യോഗിക ആഘോഷം ഫെബ്രുവരി ഒന്നിനാണ്.

ഇബ്രാഹിം വെണ്ണിയോട്

Latest