Kerala
ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; നാല് സര്‍വീസുകള്‍ റദ്ദാക്കി
വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം, ട്രാക്ക് നവീകരണം തുടങ്ങിയവ കണക്കിലെടുത്താണ് നിയന്ത്രണം.
തിരുവനന്തപുരം | ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം, ട്രാക്ക് നവീകരണം തുടങ്ങിയവ കണക്കിലെടുത്താണിത്.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളിലും മാറ്റമുണ്ട്. ഇന്നത്തെ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയും നാളത്തെ കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കി. ഇന്നത്തെ എറണാകുളം-ഗുരുവായൂര്‍ സ്‌പെഷ്യല്‍, ഷൊര്‍ണൂര്‍-കണ്ണൂര്‍ മെമു എന്നിവയും റദ്ദാക്കി.
ഇന്നത്തെ കണ്ണൂര്‍ എറണാകുളം എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം മെയില്‍ എന്നിവ തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. ചെന്നൈ മെയിലിന്റെ മടക്കയാത്ര തൃശൂരില്‍ നിന്നായിരിക്കും. ഇന്നും നാളെയും മലബാര്‍ എക്‌സ്പ്രസ്, അമൃത എക്‌സ്പ്രസ്, ശബരി എക്‌സ്പ്രസ് എന്നിവ കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും.
കൊല്ലം-തിരുവനന്തപുരം ട്രെയിനിന്റെ സര്‍വീസ് കഴക്കൂട്ടം വരെ മാത്രമായിരിക്കും. നാഗര്‍കോവില്‍ കൊച്ചുവേളി ട്രെയിന്‍ നേമം വരെ മാത്രമായി സര്‍വീസ് പരിമിതപ്പെടുത്തും.
സമയ ക്രമത്തില്‍ മാറ്റം
വേണാട് എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ് എന്നിവയുടെ സമയത്തില്‍ മാറ്റം വരുത്തി. ഏപ്രില്‍ 28 മുതല്‍ രാവിലെ 5.25നാണ് തിരുവനന്തപുരത്ത് നിന്ന് വേണാട് എക്‌സ്പ്രസ് പുറപ്പെടുക. കായംകുളം വരെയാണ് സമയമാറ്റം. കൊല്ലം മുതല്‍ എറണാകുളം ടൗണ്‍ വരെയാണ് പാലരുവി എക്‌സ്പ്രസിന്റെ സമയമാറ്റം. പാലരുവി എക്‌സ്പ്രസ് 4.35ന് പകരം അഞ്ച് മണിക്കായിരിക്കും കൊല്ലത്ത് എത്തുക. എറണാകുളത്ത് 8.52ന് പകരം 8.50ന് എത്തും. തിരിച്ചുളള സമയക്രമത്തില്‍ പഴയപടി തുടരും.





