Connect with us

National

കരുതല്‍ ഡോസ് തിങ്കളാഴ്ച മുതല്‍; പ്രത്യേക രജിസ്‌ട്രേഷന്‍ വേണ്ട

വാക്‌സിനേഷന് ആര്‍ഹരായവരുടെ പട്ടിക നാളെ പ്രസിദ്ധീകരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് കരുതല്‍ ഡോസ് തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങും. എന്നാല്‍ ഇത് സ്വീകരിക്കാനായി പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിനേഷന് ആര്‍ഹരായവരുടെ പട്ടിക നാളെ പ്രസിദ്ധീകരിക്കും.

രണ്ട് ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുക്കുകയോ നേരിട്ട് കേന്ദ്രത്തില്‍ എത്തുകയോ ചെയ്യാം. പത്താം തിയ്യതി ആണ് രാജ്യത്ത് കരുതല്‍ ഡോസിന്റെ വിതരണം തുടങ്ങുന്നത്.കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നൊരുക്കം നടത്താന്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഫണ്ടുകളുടെ പൂര്‍ണ്ണമായ വിനിയോഗവും ഉറപ്പുവരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലെ ഓക്‌സിജന്‍ ലഭ്യതയും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുകയാണ്. പിഎസ്എ പ്ലാന്റുകള്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, ഓക്‌സിജന്‍ സിലിണ്ടര്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ ലഭ്യതയും പരിശോധിക്കും. ഏഴ് മാസത്തിന് ശേഷം രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നിരിക്കുകയാണ്.