Connect with us

National

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ മമത ബാനര്‍ജി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്

ജനുവരി 22ന് നടക്കുന്ന ചടങ്ങിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികളെ അയക്കേണ്ടതില്ലെന്നും മമത തീരുമാനിച്ചതായാണ് വിവരം.

Published

|

Last Updated

ന്യൂഡല്‍ഹി| രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ജനുവരി 22ന് നടക്കുന്ന ചടങ്ങിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികളെ അയക്കേണ്ടതില്ലെന്നും മമത തീരുമാനിച്ചതായാണ് വിവരം. ഇക്കാര്യം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ചടങ്ങ് ബഹിഷ്‌കരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ ആയുധമായി രാമക്ഷേത്ര ഉദ്ഘാടനം ഉയര്‍ത്തിക്കാട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിലയിരുത്തല്‍.

 

 

 

Latest