Uae
റാസ് അൽ ഖൈമ ശൈഖ് മുഹമ്മദ് ബിൻ സാലിം റോഡിൽ വേഗത കുറച്ചു
മണിക്കൂറിൽ 80 കിലോമീറ്ററിൽ നിന്ന് 60 കിലോമീറ്ററായാണ് ഇവിടെ കുറച്ചിരിക്കുന്നത്.

റാസ് അൽ ഖൈമ| ശൈഖ് മുഹമ്മദ് ബിൻ സാലിം റോഡിൽ അൽ ജസീറ അൽ ഹംറ റൗണ്ട് എബൗട്ട് മുതൽ അൽ മർജാൻ ഐലൻഡ് റൗണ്ട് എബൗട്ട് വരെയുള്ള ഭാഗത്ത് വാഹനങ്ങളുടെ പരമാവധി വേഗത കുറച്ചു. മണിക്കൂറിൽ 80 കിലോമീറ്ററിൽ നിന്ന് 60 കിലോമീറ്ററായാണ് ഇവിടെ കുറച്ചിരിക്കുന്നത്. ഇരു ദിശകളിലേക്കും പുതിയ വേഗതാ പരിധി ബാധകമാണ്. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് റാസ് അൽ ഖൈമ പോലീസ് വ്യക്തമാക്കി.
ഈ പാതയിൽ ഗതാഗതക്കുരുക്ക് വർധിച്ചുവരുന്നതും പ്രധാന വിനോദസഞ്ചാര, താമസ മേഖലകളെ ബന്ധിപ്പിക്കുന്നതുമാണ് വേഗത കുറയ്ക്കാൻ കാരണം എന്ന് പോലീസ് അറിയിച്ചു.
ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളും റഡാറുകളും പുതിയ വേഗതയ്ക്ക് അനുസൃതമായി ക്രമീകരിക്കുമെന്നും നിയമലംഘനങ്ങൾ തടയാൻ കൂടുതൽ പട്രോളിംഗ് നടത്തുമെന്നും പോലീസ് അറിയിച്ചു. എല്ലാ ഡ്രൈവർമാരും പുതിയ വേഗതാ പരിധിയും ദിശാ ബോർഡുകളും പാലിക്കണമെന്ന് റാസ് അൽ ഖൈമ പോലീസ് അഭ്യർത്ഥിച്ചു.

---- facebook comment plugin here -----