alappuzha twin murder
രണ്‍ജീത് വധം: പ്രതികളെ പിടിക്കാന്‍ പോലീസിനായില്ലെങ്കില്‍ ബി ജെ പി പിടിച്ചുതരാമെന്ന് എം ടി രമേശ്
പോലീസിനോട് മര്യാദ കാണിക്കേണ്ട കാര്യമില്ലെന്നും എം ടി രമേശ് പറഞ്ഞു
ആലപ്പുഴ | ആലപ്പുഴ രണ്‍ജീത് വധക്കേസില്‍ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസിനെതിരെ വെല്ലുവിളിയുമായി ബി ജെ പി നേതാവ് എം ടി രമേശ്. പ്രതികളെ പോലീസിന് പിടിക്കാനായില്ലെങ്കില്‍ തങ്ങള്‍ പിടിച്ചുതരാമെന്ന് എം ടി രമേശ് പറഞ്ഞു. പ്രതികളെ പിടിക്കാന്‍ പോലീസിനായില്ലെങ്കില്‍ ബി ജെ പി പിടിച്ചുതരാം. ശരീരത്തില്‍ കേടുപാടുകള്‍ ഉണ്ടാകും. പോലീസിനോട് മര്യാദ കാണിക്കേണ്ട കാര്യമില്ലെന്നും എം ടി രമേശ് പറഞ്ഞു. പോലീസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഒറ്റുകാരുണ്ടെന്നും ആരോപിച്ചു.
രണ്‍ജീത് വധക്കേസില്‍ യഥാര്‍ഥ കൊലയാളികള്‍ പിടിക്കുക എന്ന ആവശ്യമുയര്‍ത്തി ആലപ്പുഴയില്‍ ബി ജെ പി ജില്ലാക്കമ്മിറ്റി നടത്തിയ എസ് പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം ടി രമേശ്.







