Connect with us

ranji trophy

രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം

രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറി (87 ബോളില്‍ നിന്ന് 106 റണ്‍സ്) നേടിയ രോഹൻ കുന്നുമ്മൽ ആണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

Published

|

Last Updated

രാജ്‌കോട്ട് | രഞ്ജി ട്രോഫിയുടെ ഗ്രൂപ്പ് എ മത്സരത്തില്‍ ഗുജറാത്തിനെതിരെ കേരളത്തിന് ഗംഭീര ജയം. എട്ട് വിക്കറ്റിനാണ് ആതിഥേയരെ കേരളം തകര്‍ത്തത്. രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറി (87 ബോളില്‍ നിന്ന് 106 റണ്‍സ്) നേടിയ രോഹൻ കുന്നുമ്മൽ ആണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ആദ്യ ഇന്നിംഗ്‌സില്‍ അദ്ദേഹം 129 റണ്‍സെടുത്തിരുന്നു.

ഗുജറാത്ത് ആദ്യ ഇന്നിംഗ്‌സില്‍ 388 റണ്‍സിന് ആള്‍ ഔട്ട് ആയപ്പോള്‍ കേരളം 439 റണ്‍സെടുത്തു. ഗുജറാത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് 264 റണ്‍സില്‍ അവസാനിച്ചപ്പോള്‍ കേരളത്തിന്റെ വിജയലക്ഷ്യം 214 റണ്‍സായിരുന്നു. 35.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യം മറികടന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി അര്‍ധ സെഞ്ചുറി (62) നേടി.