Malappuram
മഅദിന്‍ അക്കാദമിയുടെ വളര്‍ച്ച ഏറെ അത്ഭുതപ്പെടുത്തുന്നത്; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ലഹരിമുക്തി ആഗ്രഹിക്കുന്ന അഭ്യന്തര മന്ത്രി നിര്‍ദേശിക്കുന്ന 50 പേര്‍ക്ക് മിംഹാര്‍ വഴി സൗജന്യ ചികിത്സ ലഭ്യമാക്കും
കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ മാതാവിന്റെ വിയോഗത്തില്‍ അനുശോചനമറിയിക്കാന്‍ മേല്‍മുറി മഅദിന്‍ അക്കാദമിയിലെത്തിയ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുസ്മരണ സംഗമത്തില്‍ പ്രസംഗിക്കുന്നു
മലപ്പുറം| മഅദിന്‍ അക്കാദമിയുടെയും ചെയര്‍മാന്‍ ഖലീലുല്‍ ബുഖാരി തങ്ങളുടെയും വളര്‍ച്ച ഏറെ അതിശയിപ്പിക്കുന്നുവെന്നും ലഹരി വിരുദ്ധ പോരാട്ടത്തില്‍ എല്ലാവിധ സഹകരണവും ഉണ്ടാകണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഖലീല്‍ ബുഖാരി തങ്ങളുമായും മഅ്ദിന്‍ അക്കാദമിയുമായും ഏറെ അടുത്ത ആത്മബന്ധമാണ് തനിക്കുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഖലീലുല്‍ ബുഖാരി തങ്ങളുടെ മാതാവിന്റെ വിയോഗത്തില്‍ അനുശോചനമറിയിക്കുന്നതിന് മഅദിന്‍ അക്കാദമിയില്‍ എത്തിയതായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ മുഖ്യധാരയില്‍ തിളങ്ങിനില്‍ക്കുന്ന അഞ്ച് പണ്ഡിതരെ വളര്‍ത്തിയെടുക്കാനും അവരുടെ സേവനങ്ങള്‍ നേരില്‍ കാണാനും കഴിഞ്ഞത് ബുഖാരി തങ്ങളുടെ മാതാവ് ഫാത്വിമ ഇമ്പിച്ചി ബീവിയുടെ വലിയ സൗഭാഗ്യമാണെന്ന് ആഭ്യന്തര മന്ത്രി അനുസ്മരിച്ചു.
ചടങ്ങില്‍ ‘തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി മഅ്ദിന്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററായ (മിംഹാര്‍) ആന്റി ഡ്രഗ് ഇനിഷ്യേറ്റീവിന് മന്ത്രി തുടക്കം കുറിച്ചു. ലഹരിമുക്തി ആഗ്രഹിക്കുന്ന അഭ്യന്തര മന്ത്രി നിര്‍ദേശിക്കുന്ന 50 പേര്‍ക്ക് മിംഹാര്‍ വഴി സൗജന്യ ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കുവഹിക്കുന്ന മഅ്ദിന്‍ അക്കാദമിയെ അദ്ദേഹം അഭിനന്ദിച്ചു. തൂഫാന്‍ ലഹരി വിരുദ്ധ പോരാട്ടത്തില്‍ മഅദിന്‍ അക്കാദമിയുമായുള്ള സഹകരണത്തിനും ധാരണയായി. ഖലീല്‍ ബുഖാരി തങ്ങളെ ‘തൂഫാന്‍ വാരിയര്‍’ ബാഡ്ജ് അണിയിച്ച് ആഭ്യന്തര മന്ത്രി ആദരിച്ചു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിമുക്തി ആഗ്രഹിക്കുന്ന 50 പേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന മഅ്ദിന്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററായ മിംഹാറിന് കീഴില്‍ നടത്തുന്ന ആന്റി ഡ്രഗ് ഇനിഷ്യേറ്റീവ് സഹകരണ കരാര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും കൈമാറുന്നു
ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതി ലോകത്തിന് തന്നെ മാതൃകയാണെന്നും ലഹരിയടക്കമുള്ള സാമൂഹ്യ വിപത്തുകള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന നമ്മുടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേരളീയര്‍ക്ക് അഭിമാനമാണെന്നും സമൂഹം എന്നും സ്മരിക്കുന്ന ഒരാളായിരിക്കും ആഭ്യന്തര മന്ത്രിയെന്നും ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.
മഅ്ദിനിലെത്തിയ രമേശ് ചെന്നിത്തലയ്ക്ക് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ഊഷ്മള വരവേല്‍പാണ് നല്‍കിയത്. ‘തൂഫാന്‍ സെന്റിനല്‍ – ജനസുരക്ഷയുടെ അമരക്കാരന് സ്നേഹാഭിവാദ്യങ്ങള്‍’ എന്ന ബാനറും എസ്.പി.സി കേഡറ്റുകളുടെ സല്യൂട്ടും സ്വീകരണത്തിന് മിഴിവേകി. വിദ്യാര്‍ഥികള്‍ ‘തൂഫാന്‍’ എന്ന അക്ഷരമാതൃകയില്‍ അണിനിരന്നത് ശ്രദ്ധേയമായി.
മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്ല ഹബീബുറഹ്‌മാന്‍ അല്‍ ബുഖാരി, സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി, വി.എസ്. ജോയ് എം എല്‍ എ, പി ടി അജയമോഹന്‍, മഅ്ദിന്‍ ഗ്ലോബല്‍ റിലേഷന്‍സ് ഡയറക്ടര്‍ ഉമര്‍ മേല്‍മുറി, നൗഫല്‍ കോഡൂര്‍ സംസാരിച്ചു.
Content Highlights:
Ramesh Chennithala visited Maadin Academy to convey condolences to Sayyid Ibraheemul Khaleel Al Bukhari on his mother’s demise. He commended Maadin’s social contributions and launched MIMHAR’s anti-drug initiative under the Touphan project. The minister was accorded a warm reception at the academy.




