Saudi Arabia
റമസാന്‍ മുന്നൊരുക്കം; മസ്ജിദുന്നബവിയില്‍ ഇഫ്താര്‍ വിതരണത്തിന് 11 കമ്പനികള്‍ക്ക് അംഗീകാരം
ഭക്ഷ്യ സുരക്ഷാ മേഖലയിലെ വ്യവസ്ഥകള്‍ പാലിക്കുന്ന, കാറ്ററിംഗ് മേഖലയില്‍ സ്‌പെഷ്യലൈസ് ചെയ്ത കമ്പനികളെയാണ് ഈ വര്‍ഷം മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തിരഞ്ഞെടുത്തത്.

മദീന | പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ പുണ്യ റമസാന്‍ മാസത്തില്‍ ഇഫ്താര്‍ വിതരണത്തിന് 11 കമ്പനികള്‍ക്ക് പ്രവാചകന്റെ പള്ളിയുടെ കാര്യങ്ങളുടെ ജനറല്‍ പ്രസിഡന്‍സിയുടെ ഏജന്‍സി അംഗീകാരം നല്‍കി.
പ്രവാചക പള്ളിയിലെ സന്ദര്‍ശകര്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ രീതിയില്‍ മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യ സുരക്ഷാ മേഖലയിലെ വ്യവസ്ഥകള്‍ പാലിക്കുന്ന, കാറ്ററിംഗ് മേഖലയില്‍ സ്‌പെഷ്യലൈസ് ചെയ്ത കമ്പനികളെയാണ് ഈ വര്‍ഷം മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തിരഞ്ഞെടുത്തത്.
അന്താരാഷ്ട്ര ആവശ്യകതകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായാണ് അതിഥികളായെത്തുന്ന നോമ്പുകാര്‍ക്ക് ഇഫ്താര്‍ വിതരണം നടത്തുകയെന്നും മന്ത്രാലയം അറിയിച്ചു.