Connect with us

National

രാജ്യസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് 31ന്; കേരളത്തില്‍ മൂന്ന് ഒഴിവുകള്‍

ആറ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് .

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ രണ്ടിന് കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് 31 ന് തിരഞ്ഞെടുപ്പ് നടക്കും. ഈ മാസം 14 ന് വിജ്ഞാപനം പുറത്തിറങ്ങും.ആറ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് .

കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളും ഇതില്‍ ഉള്‍പ്പെടും. കേരളത്തില്‍ നിന്നുള്ള എ കെ ആന്റണി, എം വി ശ്രേയാംസ്‌കുമാര്‍ , കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്

 

Latest