Connect with us

Alappuzha

പക്ഷിപ്പനി: ആലപ്പുഴയിൽ പക്ഷികളെ കൊന്നൊടുക്കുന്നത് തുടരുന്നു

മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് കള്ളിംഗ് തുടരുന്നത്.

Published

|

Last Updated

ആലപ്പുഴ |പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആലപ്പുഴ ജില്ലയിലെ എടത്വ,തകഴി, അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ പക്ഷികളെ കൊന്നൊടുക്കൽ പ്രവർത്തനങ്ങൾ തുടങ്ങി. കൊല്ലം ജില്ലയിൽ നിന്നുള്ള 5 ദ്രുതകർമ്മ സേന അംഗങ്ങളും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 ദ്രുതകർമ്മ സേന അംഗങ്ങളും കള്ളിംഗ് പരിപാടിയിൽ പങ്കെടുത്തു.

എടത്വ പഞ്ചായത്തിൽ 9 ദ്രുതകർമ്മ സേനയും തകഴി പഞ്ചായത്തിൽ 6 ദ്രുതകർമ്മ സേനയും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ 3 ദ്രുതകർമ്മ സേനയും ഉൾപ്പെടെ 18 ടീം ആയിരുന്നു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ഏകദേശം 10 മണിയോടുകൂടി കള്ളിംഗ് പരിപാടികൾ ആരംഭിച്ചു.

മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് കള്ളിംഗ് തുടരുന്നത്.