Connect with us

National

തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന്?; ഇ ഡിയോട് സുപ്രീം കോടതി

വെള്ളിയാഴ്ച മറുപടി നല്‍കാനാണ് നിര്‍ദേശം. അന്വേഷണത്തിനും അറസ്റ്റിനും ഇടയിലെ കാലതാമസം ഇ ഡി വിശദീകരിക്കണം.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ നിര്‍ണായക ചോദ്യങ്ങളുമായി സുപ്രീം കോടതി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് പരമോന്നത കോടതി ചോദിച്ചു.

ഇക്കാര്യത്തില്‍ ഇ ഡി വിശദീകരണം നല്‍കണം. വെള്ളിയാഴ്ച മറുപടി നല്‍കാനാണ് നിര്‍ദേശം.

അന്വേഷണത്തിനും അറസ്റ്റിനും ഇടയിലെ കാലതാമസം ഇ ഡി വിശദീകരിക്കണം.