National
രജൗരി ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു.
ശ്രീനഗര്‍| ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഭീകരന്‍ ഖാരിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. സ്ഥലത്ത് പരിശോധന തുടരുകയാണ്.
ബുധനാഴ്ച ആരംഭിച്ച ഏറ്റുമുട്ടലില്‍ രണ്ട് ക്യാപ്ടന്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ വീരമൃതു വരിച്ചിരുന്നു. ധര്‍മ്മസാല്‍ ബെല്‍റ്റിലെ ബാജിമാല്‍ മേഖലയിലാണ് വ്യാഴാഴ്ച രാവിലെ വീണ്ടും വെടിവെപ്പ് ഉണ്ടായത്.
ബുധനാഴ്ച രജൗരിയിലെ ധര്‍മ്മസല്‍-കമല്‍കോട്ട് വനമേഖലയില്‍ ഒളിച്ചിരുന്ന ഒരു കൂട്ടം ഭീകരരെ കണ്ടെത്തുന്നതിനായി സൈന്യവും പോലീസും തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.







