Kozhikode
രാജീവ് രത്‌ന കലാ സാംസ്‌കാരിക വേദി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പൊയില്‍ ചന്തപ്പന്‍ ദേശീയ പതാക ഉയര്‍ത്തി. എം കെ അമ്മദ് ഭരണഘടനയുടെ ആമുഖ വായന നടത്തി. ടി പി ഷാജുദ്ദീന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

പേരാമ്പ്ര | വാളൂര്‍ മരുതേരി രാജീവ് രത്‌ന കലാ സാംസ്‌കാരിക വേദി സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പൊയില്‍ ചന്തപ്പന്‍ ദേശീയ പതാക ഉയര്‍ത്തി. എം കെ അമ്മദ് ഭരണഘടനയുടെ ആമുഖ വായന നടത്തി. ടി പി ഷാജുദ്ദീന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
സര്‍വീസില്‍ നിന്ന് വിരമിച്ച സൈനികരായ കെ എം സദാനന്ദന്‍, എം കെ ചാജേഷ് എന്നിവരെ ആദരിച്ചു. പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിലെ പ്രതിഭകളെയും ആദരിച്ചു. വൃക്ഷത്തൈ വിതരണോദ്ഘാടനവും നടത്തി. ജൈവകര്‍ഷകന്‍ ടി പി അസൈനാര്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ ടി എം രമേശന്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ എരവത്ത്, വി വി ദിനേശന്‍, റഫീഖ് കല്ലോത്ത്, റഷീദ് ചെക്യേലത്ത്, കുഞ്ഞമ്മദ് പാറപ്പുറത്ത്, ടി പി നാസര്‍, എം കെ ദിനേശന്‍, ടി കെ അബ്ദുല്ല, ടി പി അസൈനാര്‍, പി രാഘവന്‍, എം കെ സമീര്‍, വി പി ഷിബു, എം കെ ഇബ്‌റാഹീം പ്രസംഗിച്ചു. ഇ കെ ഷമീര്‍ സ്വാഗതവും അനുരാഗ് ലാല്‍ നന്ദിയും പറഞ്ഞു.