Connect with us

RAGGING

കണ്ണൂരിലെ കൊളജില്‍ റാഗിംഗ്; ബിരുദ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം

ശുചിമുറിയിലേക്ക് വിളിച്ചുവരുത്തിയാണ് അന്‍ഷദിനെ 15 പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ കാഞ്ഞിരോട് നെഹര്‍ കോളജില്‍ റാഗിംഗ്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അന്‍ഷദിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം.

ശുചിമുറിയിലേക്ക് വിളിച്ചുവരുത്തിയാണ് അന്‍ഷദിനെ 15 പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. അബോധാവസ്ഥയിലായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം പതിവാണെന്ന് അന്‍ഷദ് പറയുന്നു.

അതിനിടെ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ ആന്റി റാഗിംഗ് സമിതി സസ്‌പെന്‍ഡ് ചെയ്തു.

Latest