Connect with us

youth was attacked

പെണ്‍കുട്ടിക്കു പിറന്നാള്‍ സമ്മാനം നല്‍കാനെത്തിയ യുവാവിനെ ബന്ധുക്കള്‍ കെട്ടിത്തൂക്കി മര്‍ദ്ദിച്ചതായി പരാതി

പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പരിക്കേറ്റത്

Published

|

Last Updated

പത്തനംതിട്ട | പെണ്‍കുട്ടിക്കു പിറന്നാള്‍ സമ്മാനം നല്‍കാനെത്തിയ യുവാവിന് മര്‍ദ്ദനമേറ്റു. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.

കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്‌സോ കേസും എടുത്തിട്ടുണ്ട്.

16 കാരിക്കു പിറന്നാല്‍ കേക്ക് സമ്മാനിക്കാനെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തേങ്ങ തുണിയില്‍ കെട്ടി അടിച്ചെന്നാണ് പരാതി. കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചുവെന്നും ആക്ഷേപമുണ്ട്. യുവാവിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്.

Latest