Connect with us

Sexual Abuse

സിനിമാ പ്രവര്‍ത്തകന്‍ എന്ന വ്യാജേന പെണ്‍കുട്ടികളുടെ നഗ്‌നദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റില്‍

കൊല്ലം വൈ നഗറില്‍ ബദരിയ മന്‍സിലില്‍ മുഹമ്മദ് ഹാരിസ് (36) ആണ് പിടിയിലായത്

Published

|

Last Updated

കൊല്ലം | സിനിമാ പ്രവര്‍ത്തകന്‍ എന്ന വ്യാജേന പെണ്‍കുട്ടികളുടെ നഗ്‌നദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം വൈ നഗറില്‍ ബദരിയ മന്‍സിലില്‍ താമസിക്കുന്ന മുഹമ്മദ് ഹാരിസ് (36) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്.

ഇയാളുടെ പേരില്‍ നൂറനാട് പോലീസ് സ്റ്റേഷനിലും കനകക്കുന്ന് പോലീസ് സ്റ്റേഷനിലും നിലവില്‍ കേസുകള്‍ ഉണ്ട്. 2020 ല്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. അധ്യാപകര്‍ വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കിയാണ് ഇയാള്‍ വലവീശുന്നത്. സിനിമാ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് വീഡിയോ കോള്‍ ചെയ്ത് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇവ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് ഇയാളുടെ രീതി.

അധ്യാപകരുടെ നമ്പര്‍ കൈക്കലാക്കി, സിനിമാ നിര്‍മാതാവാണെന്ന വ്യാജേന ഇയാള്‍ തന്നെ തയാറാക്കിയ ഒരുബ്രോഷര്‍ അയച്ചു നല്‍കും. തുടര്‍ന്ന് അഭിനയിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികളുടെ ഓഡിഷന്‍ നടത്താനാണെന്ന വ്യാജേന അധ്യാപകരില്‍ നിന്ന് പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ സ്വന്തമാക്കും. പിന്നീട് ഈ പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടോ എന്നു ചോദിക്കും. ഒരു രംഗം അഭിനയിച്ചു കാണിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് യുവാവ് ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. തുടര്‍ന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് പോലീസില്‍ പരാതികള്‍ എത്തിയത്.

 

 

Latest