Connect with us

He beat his father to death

അച്ഛനെ അടിച്ചു കൊന്ന മകന്‍ കസ്റ്റഡിയില്‍; ലഹരിക്ക് പണം ആവശ്യപ്പെട്ട നിത്യവും തല്ലി

കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞാണ് അക്ഷയ് ദേവ് അച്ഛനെ ആശുപത്രിയില്‍ കൊണ്ടുവന്നത്.

Published

|

Last Updated

കോഴിക്കോട് | അച്ഛനെ മകന്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ഏകരൂര്‍ സ്വദേശി ദേവദാസിന്റെ മരണത്തില്‍ മകന്‍ അക്ഷയ് ദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്നിനും മറ്റും പണം ആവശ്യപ്പെട്ട് അക്ഷയ് ദേവ് പിതാവിനെ മര്‍ദിക്കാറുണ്ടായിരുന്നതായി കണ്ടെത്തി.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിക്കേറ്റ നിലയില്‍ ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞാണ് അക്ഷയ് ദേവ് അച്ഛനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ നിരവധി പാടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് മകനെ കസ്റ്റഡിയില്‍ എടുത്തു പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മര്‍ദ്ദന വിവരം വെളിപ്പെട്ടത്.

മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ദേവദാസ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest