Connect with us

under water tunnel

കടലാഴങ്ങളില്‍ കറങ്ങിനടന്ന് അദ്ഭുത കാഴ്ചകള്‍ കാണാം; സ്വപ്‌ന നഗരിയിലെ മേള സന്ദര്‍ശകരെ മാടിവിളിക്കുന്നു

നാളെ വൈകിട്ട് അഞ്ച് മണിക്ക് സിനിമാ താരം അനു സിതാര ഉദ്ഘാടനം നിര്‍വഹിക്കും

Published

|

Last Updated

കോഴിക്കോട് | കടലാഴങ്ങളില്‍ കറങ്ങിനടന്ന് അദ്ഭുത കാഴ്ചകള്‍ കാണാന്‍ കഴിയുന്ന അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം കോഴിക്കോട്ട് സജ്ജമാവുന്നു. സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ആരംഭിക്കുന്ന മേളയുടെ ഭാഗമായാണ് 10 കോടി രൂപ മുടക്കില്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം ഒരുങ്ങുന്നത്. നാളെ (മെയ് 10) വൈകിട്ട് അഞ്ച് മണിക്ക് സിനിമാ താരം അനു സിതാര ഉദ്ഘാടനം നിര്‍വഹിക്കും.

സ്വപ്‌ന നഗരിയില്‍ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളത്തിനടിയിലൂടെ നടന്ന് വെള്ളത്തിലെ കൊമ്പന്‍മാരെ കാണാം. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ടണല്‍ അക്വേറിയത്തില്‍ 80 കിലോ ഭാരം വരുന്ന അരാപൈമാ, രാത്രി കുട്ടികളെ പോലെ കരയുന്ന റെഡ് ടൈല്‍, പാല്‍ പോലെ വെളുത്ത നിറമുള്ള ഗാര്‍, കടലിലെ മെഗാ സ്റ്റാര്‍ ബ്ലൂ റിങ് ഏയ്ഞ്ചല്‍, തൊട്ടാല്‍ ഷോക്കാടിക്കുന്ന ഈല്‍, ബഫര്‍ ഫിഷ്, മത്സ്യ കന്യക…ഇങ്ങനെ നിരവധി സമുദ്രാന്തര അദ്ഭുത കാഴ്ചകളാണ് സജ്ജമായിരിക്കുന്നത്.

കൂടാതെ ഒരു വീട്ടിലേയ്ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിന്നുളള ഫര്‍ണിചറൂകളുടെയും തുണിതരങ്ങളുടെയും ശേഖരം വമ്പിച്ച വിലക്കുറവില്‍ വിറ്റഴിക്കല്‍ മേളയും നടക്കുന്നു. ഒപ്പം അമ്യൂസ്‌മെന്റ് റൈഡുകളും സജ്ജീകരിച്ചിട്ടുണ്ട്.

അഞ്ച് വയസിനു മുകളില്‍ 120 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. സാധാരണ ദിവസങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി ഒമ്പത് വരെയും അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെയും ആണ് പ്രദര്‍ശനം.

 

---- facebook comment plugin here -----

Latest