From the print
"മനുഷ്യര്‍ക്കൊപ്പം' കര്‍മ സാമയികം; ആദർശ സമ്മേളനങ്ങൾ പ്രൗഢമായി പുരോഗമിക്കുന്നു
സമ്മേളനങ്ങളിൽ സുന്നി ആശയ സരണി സുവ്യക്തമായി അവതരിപ്പിക്കുന്നതോടൊപ്പം സമാകാലിക വിഷയങ്ങളും സവിസ്തരം ചർച്ച ചെയ്യുന്നു.

കോഴിക്കോട് | സമസ്ത സെന്റിനറിയുടെ ഭാഗമായി “മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന കര്‍മ സാമയികം പദ്ധതികളുടെ ഭാഗമായുള്ള ആദര്‍ശ സമ്മേളനങ്ങള്‍ വിവിധ സോണുകളിൽ പുരോഗമിക്കുന്നു. സമ്മേളനങ്ങളിൽ സുന്നി ആശയ സരണി സുവ്യക്തമായി അവതരിപ്പിക്കുന്നതോടൊപ്പം സമാകാലിക വിഷയങ്ങളും സവിസ്തരം ചർച്ച ചെയ്യുന്നു.
കോഴിക്കോട്
ജില്ലയിലെ വടകര, കൊയിലാണ്ടി സോണുകളിലെ ആദര്‍ശ സമ്മേളനങ്ങള്‍ പ്രൗഢമായി. തിരുവള്ളൂരില്‍ നടന്ന വടകര സോണ്‍ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം വി പി എം ഫൈസി വില്യാപ്പള്ളിയുടെ അധ്യക്ഷതയില്‍ മുശാവറ അംഗം പി എസ് കെ മൊയ്തു ബാഖവി ഉദ്ഘാടനം ചെയ്തു. കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സെയ്തലവി ചെങ്ങര, അബ്ദുര്‍റശീദ് സഖാഫി കുറ്റ്യാടി, മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, മുഹമ്മദ് സഖാഫി പൂക്കോം പ്രഭാഷണം നടത്തി.
കൊയിലാണ്ടി സോണ്‍ സമ്മേളനം പയ്യോളി അങ്ങാടിയില്‍ കേരള മുസ്്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ്സയ്യിദ് സൈന്‍ ബാഫഖിയുടെ അധ്യക്ഷതയില്‍ മുശാവറ അംഗം പി എസ് കെ മൊയ്തു ബാഖവി ഉദ്ഘാടനം ചെയ്തു. കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി പി സെയ്തലവി ചെങ്ങര, അബ്ദുര്‍റശീദ് സഖാഫി കുറ്റ്യാടി, മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, മൂസല്‍ അമീന്‍ അര്‍ശദി പ്രസംഗിച്ചു.
മലപ്പുറം
കൊണ്ടോട്ടി | മോങ്ങത്ത് നടന്ന കൊണ്ടോട്ടി സോണ്‍ ആദര്‍ശ സമ്മേളനം മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. പി യു എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുര്‍ റഹ്്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ശുകൂര്‍ സഖാഫി വെണ്ണക്കോട് ആദര്‍ശ പ്രഭാഷണം നടത്തി.
അബ്ദുര്‍റഹീം കരുവള്ളി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ ജമലുല്ലൈലി, സി കെ യു മൗലവി, ഹസന്‍ സഖാഫി തറയിട്ടാല്‍, പി സുലൈമാന്‍ മുസ്്ലിയാര്‍ കിഴിശ്ശേരി, കെ രായിന്‍ കുട്ടി ഹാജി, ഹകീം ഹാജി നെടിയിരുപ്പ് സംബന്ധിച്ചു. പി എ ബശീര്‍ അരിമ്പ്ര സ്വാഗതവും മുഹമ്മദലി മുസ്്ലിയാര്‍ എടപ്പറമ്പ് നന്ദിയും പറഞ്ഞു.
പുളിക്കല്‍ | പുളിക്കല്‍ സോണ്‍ ആദര്‍ശ സമ്മേളനത്തില്‍ പ്രസിഡന്റ് ടി അബ്ദുല്‍ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്‌സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി സന്ദേശ പ്രഭാഷണം നടത്തി. പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.
വഹാബ് സഖാഫി മമ്പാട്, മുഹമ്മദ് പറവൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഉവൈസ് അദനി വെട്ടുപാറ സംസാരിച്ചു. കൂറ്റമ്പാറ അബ്ദുര്‍റഹ്്മാന്‍ ദാരിമി, ഇ കെ മുഹമ്മദ് കോയ സഖാഫി, പി മുഹമ്മദലി സഖാഫി കൊളപ്പുറം, സ്വാലിഹ് ഇര്‍ഫാനി കാമില്‍ സഖാഫി, മുഈനുദ്ദീന്‍ ബാഖവി സംബന്ധിച്ചു.
തൃശൂർ
ചാവക്കാട് | ചാവക്കാട് സോണ്‍ ആദര്‍ശ സമ്മേളനം ഇസ്ഹാഖ് ഫൈസി ചേറ്റുവയുടെ അധ്യക്ഷതയിൽ ശാഫി കാമില്‍ സഖാഫി പാടൂര്‍ ഉദ്ഘാടനം ചെയ്തു. അലവി സഖാഫി കൊളത്തൂർ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അന്‍വര്‍ സാദത്ത് സഅദി അല്‍ അര്‍ശദി, സൈതലവി നിസാമി അല്‍ അര്‍ശദി സംസാരിച്ചു.
സയ്യിദ് ഹൈദറൂസ് തങ്ങള്‍ വട്ടേക്കാട്, ഐ എം മുഹമ്മദ്, നിഷാര്‍ മേച്ചേരിപ്പടി, അസീസ് ഫാളിലി, ഇസ്മാഈല്‍ മുസ്്ലിയാർ സംബന്ധിച്ചു.
വടക്കേക്കാട് | വടക്കേക്കാട് സോണ്‍ ആദര്‍ശ സമ്മേളനം അലവി സഖാഫി കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു. സൈനുദീന്‍ ഹാജി പുന്നയൂര്‍ അധ്യക്ഷത വഹിച്ചു. ഐ എം കെ ഫൈസി കല്ലൂര്‍, സിദ്ദീഖ് സഖാഫി അരിയൂര്‍, മുഹമ്മദലി വടുതല, ശംസുദ്ദീന്‍ ഹാജി അകലാട് സംസാരിച്ചു.
ആലപ്പുഴ
ആലപ്പുഴ | ആലപ്പുഴ സോണ്‍ ആദര്‍ശ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുര്‍റഹ്്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എന്‍ അലി അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് എച്ച് മുബാറക് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, എ പി അന്‍വര്‍ സഖാഫി വിഷയാവതരണം നടത്തി.
മണ്ണഞ്ചേരി | മണ്ണഞ്ചേരിയില്‍ നടന്ന മാരാരിക്കുളം സോണ്‍ ആദര്‍ശ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുര്‍റഹ്്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സഖാഫി ചെറുവേരി മുഖ്യപ്രഭാഷണം നടത്തി.
സി എം അബ്ദുല്ല മുസ്്ലിയാര്‍ അധ്യക്ഷത വഹിച്ചു. സിറാജുദ്ദീന്‍ സഖാഫി കൈപ്പമംഗലം, അസ്്ലം സഖാഫി പയ്യോളി വിഷയാവതരണം നടത്തി.