Connect with us

Kerala

'മാണി സാറ് നരക തീയില്‍ വെന്ത് മരിക്കണമെന്ന് പ്രസംഗിച്ചവര്‍ തന്നെ സ്മാരകത്തിന് സ്ഥലം അനുവദിച്ചതില്‍ സന്തോഷം'

സ്ഥലം കിട്ടാന്‍ ഞങ്ങള്‍ കൂടി ഒരു നിമിത്തമായതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. പത്ത് കൊല്ലമായിട്ട് കൊടുക്കാത്ത സ്ഥലം ഇപ്പോള്‍ കൊടുത്തു.

Published

|

Last Updated

തിരുവനന്തപുരം |  കെഎം മാണി ഫൗണ്ടേഷന് ഭൂമി അനുവദിക്കാന്‍ കാരണക്കാര്‍ ആയതില്‍ സന്തോഷമെന്ന് പ്രതിപക്ഷവ നേതാവ് വി ഡി സതീശന്‍. മാണി വിഭാഗം ഇടത് മുന്നണി വിടുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ സ്മാരകത്തിന് ഭൂമി അനുവദിച്ചതിലെ പരിഹാസമായിരുന്നു വി ഡി സതീശന്റെ വാക്കുകള്‍. കേരള കോണ്‍ഗ്രസുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഇപ്പോഴും ഇടതു മുന്നണിയിലാണ് കേരള കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. കെഎം മാണിയുടെ സ്മാരകത്തിനായി സ്ഥലം അനുവദിച്ച സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം കിട്ടാന്‍ ഞങ്ങള്‍ കൂടി ഒരു നിമിത്തമായതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. പത്ത് കൊല്ലമായിട്ട് കൊടുക്കാത്ത സ്ഥലം ഇപ്പോള്‍ കൊടുത്തു. തീര്‍ച്ചയായിട്ടും അതില്‍ വളരെ സന്തോഷമുണ്ട്. അത് ഇവര്‍ തന്നെ ചെയ്യണം. കാരണം, അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ച ആളുകളാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. നരക തീയില്‍ വെന്ത് മരിക്കണമെന്ന് മാണി സാറ് ജീവിച്ചിരിക്കുമ്പോള്‍ പ്രസംഗിച്ച ആളുകളാണ് സിപിഎം നേതാക്കന്മാര്‍. അതേ മാണിസാറിന് തിരുവനന്തപുരത്ത് സ്മാരകം പണിയാന്‍ അതേ ആളുകള്‍ സ്ഥലം അനുവദിച്ചതിനുള്ള സന്തോഷം ഞാന്‍ പങ്കുവെക്കുന്നു. അതിന് ഒരു നിമിത്തമായി എന്നതിന്റെ അഭിമാനം കൂടി ഞങ്ങള്‍ക്കുണ്ട- വി ഡി സതീശന്‍ വ്യക്തമാക്കി

 

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസിലെ അതിജീവിതയെ അധിക്ഷേപിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അങ്ങനെയുള്ളവര്‍ക്ക് താക്കീത് നല്‍കും. അങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു

ഷാനിമോള്‍ സിപിഎമ്മില്‍ ചേരുമെന്ന് പറഞ്ഞ് വാര്‍ത്ത കൊടുത്തു. ഷാനിമോളുടെ പിതാവ് മരിച്ചിട്ട് ഒരാഴ്ച പോലും ആയിട്ടില്ല. ആ സാഹചര്യത്തില്‍ വീട്ടിലിരിക്കുന്ന അവരെ അപമാനിക്കുന്ന രീതിയില് സെന്റ്‌റില്‍ ഇരുന്ന് ഇങ്ങനെയൊരു വാര്‍ത്ത കൊടുത്തു. ഐഷ പോറ്റി പോയതിന്റെ കടം തീര്‍ക്കുന്നത് പിതാവ് മരിച്ചു വീട്ടില്‍ ഇരിക്കുന്ന ദുഃഖിതയായി ഇരിക്കുന്ന ഒരു കോണ്‍ഗ്രസ് നേതാവ് സിപിഎമ്മില്‍ ചേരും എന്ന് പറഞ്ഞ് കള്ളപ്രചരണം നടത്തിയിട്ടാണ് അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിലും എന്‍ഡിഎയിലുമുള്ള കക്ഷികള്‍ യുഡിഎഫില്‍ ജോയിന്‍ ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു. എന്‍ഡിഎയിലെ രണ്ട് കക്ഷികള്‍ ജോയിന്‍ ചെയ്തില്ലേ. എല്‍ഡിഎഫിലുള്ള വ്യക്തികള്‍ വന്നു കൊണ്ടിരിക്കുന്നില്ലേ. വ്യക്തികള്‍, ഗ്രൂപ്പുകള്‍, സോഷ്യല്‍ ഗ്രൂപ്പുകള്‍, ഇന്‍ഫ്ളുവന്‍സേഴ്സ്, എന്‍ഡിഎയിലും, എല്‍ഡിഎഫിലുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി

 

Latest