Kerala
ബഹളം വെച്ചത് ചോദ്യം ചെയ്തു; കാക്കനാട് ജില്ലാ ജയിലില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ കൈ തടവുകാര്‍ തല്ലിയൊടിച്ചു
ചൊവ്വാഴ്ച വൈകുന്നേരം മൂന്നരക്കായിരുന്നു സംഭവം.

കൊച്ചി \ കാക്കനാട് ജില്ലാ ജയിലില്‍ തടവുകാര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ കൈ തല്ലിയൊടിച്ചു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഖില്‍ മോഹനനാണ് ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരക്കായിരുന്നു സംഭവം.
അമ്പലമേട് പോലീസ് സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതികളായ അഖിലും അജിത്തുമാണ് ആക്രമണം അഴിച്ചു വിട്ടത്. പ്രതികള്‍ ബഹളംവച്ചതു ചോദ്യം ചെയ്തതിനു പിന്നാലെ ഇരുവരും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ ആക്രമിക്കുകയായിരുന്നു.
പരുക്കേറ്റ അഖില്‍ മോഹനനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----